കോവിഡ്-19; കേരളം ഇ​നി നാ​ല് മേ​ഖ​ല​ക​ൾ, ചു​വ​പ്പ് മേ​ഖ​ല‍​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ

0 1,032

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് കോ​റോണാ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് മേ​ഖ​ല​ക​ളാ​ക്കി തരംതി​രി​ച്ച് സ​ർ‌​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഓരോ ജില്ലകൾക്കും, അവയുടെ രോഗത്തിന്റെ തീവ്രത അനുസരിച്ചാണ് തരം തിരിച്ചിരിക്കുന്നത്.

റെ​ഡ്, ഓ​റ​ഞ്ച് എ, ​ഓ​റ​ഞ്ച് ബി, ​ഗ്രീ​ൻ എ​ന്നി​ങ്ങ​നെ നാ​ല് മേ​ഖ​ല​ക​ളാ​യാ​ണ് തി​രി​ച്ചി​രി​ക്കു​ന്ന​ത്. ചു​വ​പ്പ് മേ​ഖ​ല‍​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ്റ് മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഭാ​ഗീ​ക ഇ​ള​വു​ക​ളു​മാ​ണ് ഇപ്പോൾ നിലവിൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Download ShalomBeats Radio 

Android App  | IOS App 

ചു​വ​പ്പ് മേ​ഖ​ല​യി​ൽ കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ലുള്ളപ്പോൾ ഈ ​നാ​ല് ജി​ല്ല​ക​ളി​ലും തീ​വ്ര രോ​ഗ​ബാ​ധ​യു​ള്ള ഹോ​ട്ട് സ്പോ​ട്ടു​ക​ൾ പ്ര​ത്യേ​ക​മാ​യി ക​ണ്ടെ​ത്തും. അ​ത്ത​രം വി​ല്ലേ​ജു​ക​ളു​ടെ അ​തി​ർ​ത്തി അ​ട​യ്ക്കും. ഈ ​വി​ല്ലേ​ജു​ക​ൾ​ക്ക് എ​ൻ​ട്രി പോ​യി​ന്‍റ്, എ​ക്സി​റ്റ് പോ​യി​ന്‍റ് ഇ​വ ഉ​ണ്ടാ​യി​രി​ക്കും. ഇ​വ ഒ​ഴി​കെ വി​ല്ലേ​ജു​ക​ളി​ലേ​ക്കു​ള്ള മ​റ്റ് വ​ഴി​ക​ൾ എ​ല്ലാം അ​ട​യ്ക്കും. ഭ​ക്ഷ്യ വ​സ്തു​ക്ക​ളും മ​റ്റും സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന ഈ ​പോ​യി​ന്‍റു​ക​ളി​ലൂ​ടെ​യാ​ണ് എ​ത്തി​ക്കു​ക.

അടുത്തത്, ഓ​റ​ഞ്ച് എ ​മേ​ഖ​ല​യി​ൽ പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, കൊ​ല്ലം എ​ന്നീ ജി​ല്ല​ക​ളാ​ണു​ള്ള​ത്. ഈ ​ജി​ല്ല​ക​ളി​ൽ ഏ​പ്രി​ൽ 24 വ​രെ ക​ടു​ത്ത രീ​തി​യി​ൽ ലോ​ക്ക് ഡൗ​ൺ തു​ട​രുകയും ഹോ​ട്ട് സ്പോ​ട്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​വ അ​ട​ച്ചി​ടും. ഏ​പ്രി​ൽ 24 ന് ​ശേ​ഷം സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ ചി​ല ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കും.

ഓ​റ​ഞ്ച് ബി ​സോ​ണി​ൽ ആ​ല​പ്പു​ഴ തി​രു​വ​ന​ന്ത​പു​രം പാ​ല​ക്കാ​ട് വ​യ​നാ​ട് തൃ​ശൂ​ർ ജി​ല്ല​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. മൂ​ന്നാ​മ​ത്തെ മേ​ഖ​ല​യാ​യ ഇ​വി​ടെ ഭാ​ഗി​ക​മാ​യി സാ​ധാ​ര​ണ ജീ​വി​തം അ​നു​വ​ദി​ക്കും. എ​ന്നാ​ൽ മ​റ്റെ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​വി​ടെ ബാ​ധ​ക​മാ​യി​രി​ക്കും. ഈ ​ജി​ല്ല​ക​ളി​ലെ ഭ​ക്ഷ​ണ ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വൈ​കി​ട്ട് ഏ​ഴു​മ​ണി​വ​രെ അ​നു​വ​ദി​ക്കും. എ​ന്നാ​ൽ ഹോ​ട്ട് സ്പോ​ട്ടാ​യ വി​ല്ലേ​ജു​ക​ൾ ക​ണ്ടെ​ത്തി അ​വ അ​ട​ച്ചി​ടും.

സു​ര​ക്ഷി​ത മേ​ഖ​ല​യാ​യി തി​രി​ച്ചി​രി​ക്കു​ന്ന (ഗ്രീ​ൻ) കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​ര്യ​മാ​യ ഇ​ള​വു​ക​ൾ ഉ​ണ്ടാ​കും. ഇ​തി​ൽ ഇ​ടു​ക്കി ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​യു​ണ്ട്. ഈ ​ര​ണ്ടു​ജി​ല്ല​ക​ൾ ത​മ്മി​ൽ ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കി​ല്ല. ഈ ​ജി​ല്ല​ക​ളി​ൽ സാ​ധാ​ര​ണ ജീ​വി​തം അ​നു​വ​ദി​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണം

You might also like
Comments
Loading...