ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെൻറ് ആരംഭിച്ച ഓൺലൈൻ ബൈബിൾ ക്വിസ് മത്സരം ഇന്ന് മൂന്നാം ദിവസ്സം.

0 1,133

തിരുവല്ല : ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെൻറ് തിങ്കളാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച ഓൺലൈൻ ബൈബിൾ ക്വിസ് ഇന്ന് മൂന്നാം ദിവസവും സി ഇ എം ഫേസ്ബുക്ക് പേജിൽ നടത്തപ്പെടുന്നു.

ഒന്നാം സമ്മാനം RS.5000
Sponsored by
GLOBALGATEWAYINFRATECH PVT LTD BANGALORE

Download ShalomBeats Radio 

Android App  | IOS App 

രണ്ടാം സമ്മാനം RS: 3000

മൂന്നാം സമ്മാനം RS:2000

സഭാ സംഘടന ജാതി മത പ്രായ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം എന്നതാണ് ഈ പ്രോഗ്രാമിന്റെ മറ്റൊരു പ്രത്യേകത. 2020 ഏപ്രിൽ 20 തിങ്കളാഴ്ച ആരംഭിച്ച മത്സരം 29 ബുധൻ വരെയുള്ള 10 ദിവസങ്ങൾ തുടർമാണമായി നടത്തപ്പെടും.

ഓരോ ദിവസവും ഒന്നാംസ്ഥാനത്ത് എത്തുന്നവർക്ക് 2020 മെയ് 2 ഞായറാഴ്ച നടക്കുന്ന സെക്കൻഡ് ആൻഡ് ഫൈനൽ റൗണ്ടിൽ പങ്കെടുക്കാൻ അവസരം

ബൈബിളിൽ നിന്നും ,ബൈബിളുമായി ബന്ധപ്പെട്ടതുമായ ചോദ്യങ്ങൾ ,ദിവസവും വൈകിട്ട് എട്ടുമണിക്ക്
ഓരോ ദിവസവും 30 ചോദ്യങ്ങൾ വീതം. കൂടാതെ ഒരോ ദിവസവും ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് പ്രത്യേകം സമ്മാനങ്ങൾ . ഓൺലൈനായി നടക്കുന്ന ലൈവ് മത്സരത്തിൽ ഉത്തരം 30 സെക്കന്റിനുള്ളിൽ കമന്റ് ചെയ്യേണ്ടതാണ്. ആദ്യം കമൻറ് ചെയ്യുന്ന പത്ത് പേരിൽ നിന്ന് ശരിയുത്തരം എഴുതുന്നവരെ വിജയിയായി തെരഞ്ഞെടുക്കുന്നതാണ് . ഉത്തരം ഇംഗ്ലീഷിലോ മലയാളത്തിലോ കമൻറ് ചെയ്യാവുന്നതാണ്

ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും

You might also like
Comments
Loading...