സംസ്ഥാന പി.വൈ.പി.എ പ്രവർത്തനങ്ങൾക്ക് നാളെ (ശനി) കൊട്ടാരക്കരയിൽ തുടക്കം.

വാർത്ത : ജോജി ഐപ്പ് മാത്യൂസ്

0 1,124

കുമ്പനാട് : 2018 – ’21 പ്രവർത്തന വർഷത്തെ സംസ്ഥാന പി.വൈ.പി.എ ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനം നാളെ (ജൂൺ 23 ന്) കൊട്ടാരക്കരയിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് നിർവഹിക്കും. ആയൂർ സെന്റർ ശുശ്രൂഷകനും പി.വൈ.പി.എ സംസ്ഥാന മുൻ ജോയിന്റ് സെക്രട്ടറിയുമായ പാസ്റ്റർ വർഗീസ് മത്തായി അധ്യക്ഷത വഹിക്കും.
സമർപ്പണ ശുശ്രുഷയുടെ മുന്നോടിയായി, ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് അടൂർ ഗാന്ധി സ്‌ക്വയറിൽ പരസ്യയോഗവും തുടർന്ന് പാസ്റ്റർ. ജി. തോമസ്കുട്ടിയുടെ (ഐപിസി നിലമേൽ സെന്റർ ശുശ്രുഷകൻ) അദ്ധ്യക്ഷതയിൽ പൊതുയോഗത്തിൽ പാ. അജി ആന്റണി (റാന്നി) വചന ശുശ്രുഷയും നിർവഹിക്കും. സ്റ്റാൻലി വയല, ജോൺസ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രുഷ നടത്തപ്പെടും.
ജൂൺ 23 ന് 10 മണിക്ക് കൊട്ടാരക്കരയിൽ നടക്കുന്ന കാത്തിരിപ്പ് യോഗത്തിൽ പാസ്റ്റർ ശരത് പുനലൂർ മുഖ്യ സന്ദേശം നൽകും. ഉച്ചയ്ക്ക് ശേഷം മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടാകും. കേരള തിയോളജിക്കൽ സെമിനാരി, കൊട്ടാരക്കരയിൽ വൈകിട്ട് നടത്തുന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ വി. പി. ഫിലിപ്പ് വചന ശുശ്രൂഷ നിർവഹിക്കും. സുവി. സാമുവേൽ വിത്സനോടൊപ്പം പി.വൈ.പി.എ കേരള സ്റ്റേറ്റ് ക്വയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ഇവാ. അജു അലക്സ് പ്രസിഡന്റായും, ഇവാ. ഷിബിൻ സാമുവേൽ സെക്രട്ടറിയായും, വെസ്‌ലി പി. എബ്രഹാം ട്രഷററായും മെയ് 23 നാണ് ചുമതലയേറ്റത്.ഇവരോടൊപ്പം വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ സാബു ആര്യപ്പള്ളി, സുവി. ബെറിൽ പി.തോമസും, ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് എം.പീറ്റർ, പാസ്റ്റർ ഷിബു എൽദോസ് എന്നിവരും, പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ തോമസ് ജോർജ് കട്ടപ്പനയും ഇവരോടൊപ്പം ചുമതലയേറ്റിരുന്നു.

You might also like
Comments
Loading...