കൊറോണ; ചൈന വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയകരം; മനുഷ്യരിലും ട്രയല്‍ തുടങ്ങി

0 1,417

ബെയ്ജിങ് : കോവിഡ്-19നെ പ്രതിരോധിക്കുന്നത്തിന്റെ ഭാഗമായി ചൈന കണ്ട് പിടിച്ച ഏറ്റവും പുതിയ വാക്സിൻ ആദ്യമായി ഒരു മൃഗത്തിൽ രോഗം വരുന്നത് തടഞ്ഞതായി പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. ബെയ്ജിങ് ആസ്ഥാനമായുള്ള സിനോവാക്ക് ബയോടെക്ക് എന്ന കമ്പനിയാണ്, കോവിഡിനായി പുതുതായി വികസിപ്പിച്ച ഈ വാക്‌സിൻ റിസസ് കുരങ്ങുകളിൽ പരീക്ഷിച്ച് വിജയിച്ചെന്നാണ് റിപ്പോർട്ടുകൾ രേഖപ്പെടുത്തിയത്, അതും പ്രത്യേക പാർശ്വഫലങ്ങളൊന്നുമുണ്ടാക്കാതെ വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമായെന്നാണ് ലാബ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എട്ട് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. നാല് കുരങ്ങുകളിൽ കുറഞ്ഞ അളവിലും നാല് കുരങ്ങുകളിൽ കൂടിയ അളവിലും വാക്സിൻ ഡോസ് നൽകി. വാക്സിൻ നൽകി മൂന്നാഴ്ച്ചയ്ക്ക് ശേഷം ഗവേഷകർ കോവിഡിന് കാരണമായ സാർസ് കോവ് 2 വൈറസ് കുരങ്ങുകളുടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു. ശ്വാസ നാളത്തിലൂടെ ട്യൂബ് വഴിയാണ് വൈറസിനെ സന്നിവേശിപ്പിച്ചത്. എന്നാൽ ഒരു കുരങ്ങു പോലും വൈറസിന്റെ പ്രകടമായ അണുബാധ കാണിച്ചില്ല. ഇത് വിജമായതിനെ തുടർന്ന്, മനുഷ്യരിലുള്ള പരീക്ഷണം ഏപ്രിൽ 16ന് ആരംഭിച്ചതായി എന്നാണ് മറ്റൊരു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ഏറ്റവും കൂടിയ അളവിൽ വാക്സിൻ ഡോസ് നൽകിയ കുരങ്ങുകളിലാണ് ഏറ്റവും മികച്ച ഫലം കണ്ടത്. വൈറസ് കടത്തി വിട്ട് ഏഴു ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ കുരങ്ങുകളുടെ ശ്വാസകോശത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. കുറഞ്ഞ അളവിൽ വാക്സിൻ ഡോസ് നൽകിയ മൃഗങ്ങളിൽ നേരിയ തോതിലുള്ള വൈറസ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടെങ്കിലും അണുബാധ നിയന്ത്രിക്കാൻ അവയ്ക്കായി.

You might also like
Comments
Loading...