മാർ ക്രിസോസ്റ്റെം മെത്രാപ്പൊലീത്ത ഇന്ന് 103ലേക്ക്

0 1,366

കോഴഞ്ചേരി: മലങ്കര മാർത്തോമാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന മാർത്തോമാ സഭയുടെ ശ്രേഷ്ഠ ഇടയന് ഇന്ന് 102 വയസ്സ് പൂർത്തിയാവുന്നു.

കുമ്പനാട് അടങ്ങാപ്പുറത്ത് കലമണ്ണിൽ കെ.ഇ.ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് ജനിച്ച ധർമിഷ്ഠൻ എന്ന ഫിലിപ്പ് ഉമ്മൻ 1999 ഒക്ടോബർ 23-ന് ഡോ. അലക്സാണ്ടർ മാർത്തോമാ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് സഭയുടെ 20-ാമത്തെ തലവനായത്.

Download ShalomBeats Radio 

Android App  | IOS App 

സമാനതകളില്ലാത്ത ജീവിതവഴികളിലൂടെ നടന്ന മാർ ക്രിസോസ്റ്റത്തിന്റെ ജീവിതം ഒരു സർവകലാശാലയാണ്. പ്രസംഗത്തിലൂടെയും സ്വകാര്യ സംഭാഷണത്തിലൂടെയും ചിരിയുടെ ഓളങ്ങൾ തീർക്കുന്ന തിരുമേനി പ്രസംഗവും ജീവിതവും രണ്ടുവഴിക്കാകരുതെന്ന് പൊതുസമൂഹത്തെ എന്നും ഓർമപ്പെടുത്തുന്നു.2007-ഒക്ടോബർ ഒന്നിന് ശാരീരിക ബുദ്ധിമുട്ട് കാരണം സ്ഥാനത്യാഗം ചെയ്ത മാർ ക്രിസോസ്റ്റത്തിനെ സഭയുടെ വലിയ മെത്രാപ്പൊലീത്തയായി അവരോധിച്ചു. പദവികൾ ഒഴിഞ്ഞ ശേഷം പൂർണമായി ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട് ജീവിക്കുന്ന മാർ ക്രിസോസ്റ്റത്തിന് 2018-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിപ്പോൾ.

ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ എല്ലാവിധ ആശംസകളും ഒപ്പം പ്രാർത്ഥനയും അറിയിച്ചു കൊള്ളുന്നു.

You might also like
Comments
Loading...