എക്സൽ യംഗ് വൈബ്സിന് ഇന്ന് തുടക്കം

0 767

തിരുവല്ല : യുവജനത്തിന്റെ ആത്മീകവളർച്ചയ്ക്കായി എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന ഓൺലൈൻ പ്രോഗ്രാം ” എക്സൽ യംഗ് വൈബ്സ് /Excel young vibes ” ഏപ്രിൽ 28 (ഇന്ന്) മുതൽ 31 വരെ ExcelMedia TV യിൽ ആരംഭിക്കുന്നു.

സമൂഹത്തിലെ എല്ലാ യുവജനങ്ങൾക്ക് ആശയങ്ങളും കഴിവുകളും പ്രദർശിപ്പിക്കുവാനുള്ള നല്ല വേദി ലഭിക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ ജോബി.കെ.സി അറിയിച്ചു. യുവഗായകർ അവതരിപ്പിക്കുന്ന ഗാനങ്ങൾ, ആത്മീക വെളിച്ചം പകരുന്ന ലഘുസന്ദേശങ്ങൾ , സർഗ്ഗാത്മകത ഉണർത്തുന്ന ആക്ടിവിറ്റിസ്, ആനുകാലിക വിഷയങ്ങളുടെ ചർച്ചകൾ, ദൈവനാമം ഉയർത്തുന്ന സാക്ഷ്യങ്ങൾ തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ ഒരു പുത്തൻ ദൃശ്യാനുഭവം പകരുമെന്ന് എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു അഭിപ്രായപ്പെട്ടു. അനിൽ ഇലന്തൂർ, ഷിബു കെ ജോൺ, ഷിനു തോമസ്, ബെൻസൻ വർഗ്ഗീസ്, ഗ്ലാഡ്‌സൺ ജെയിംസ്, സ്റ്റാൻലി റാന്നി, ബ്ലെസ്സൺ പി. ജോൺ, കിരൺ കുമാർ, സുമേഷ് സുകുമാരൻ, ഡെന്നി ജോൺ, സാംസൺ ആർ.എം, പ്രീതി ബിനു, ജിൻസി അനിൽ തുടങ്ങിയവർ നേതൃത്വം നൽകും. Face to face എന്ന ചർച്ച ബിനു ജോസഫ് വടശ്ശേരിക്കര നയിക്കും.

Download ShalomBeats Radio 

Android App  | IOS App 

വിശദമായ വിവരങ്ങൾക്ക്:

+91 9595927117,
+91 8921576304

You might also like
Comments
Loading...