മലയാളി പെന്തകോസ്ത് യൂത്ത് ഫ്രണ്ട്സ് ഒരുക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസ് പ്രോഗ്രാം

0 2,059

മലയാളി പെന്തകോസ്ത് യൂത്ത് ഫ്രണ്ട്സ് ഫേസ്ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മെയ്‌ 12 ചൊവ്വാഴ്ച മുതൽ 16 ശനിയാഴ്ച വരെ വൈകുന്നേരം 8:30 നു ഓൺലൈൻ ബൈബിൾ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കർത്താവിൽ പ്രസിദ്ധനും പ്രഭാഷകനുമായ പാസ്റ്റർ. റ്റി.വൈ. ജെയിംസ് ആണ് പ്രോഗ്രാമിന്റെ അവതാരകൻ. സഭാ, സംഘടന, ജാതി, മത, പ്രായ വ്യതാസമെന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്. ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ചോദിക്കുന്നതാണ്. ഓരോ ദിവസവും, ബൈബിളിൽ നിന്നും ബൈബിളുമായി ബന്ധമുള്ളതും പൊതുവായുള്ളതുമായ 20 ചോദ്യങ്ങൾ വീതമാണ് ചോദിക്കുന്നത്. ലൈവിൽ 30 സെക്കന്റിനുള്ളിൽ ആദ്യം കമന്റ്‌ ചെയ്യുന്ന പത്തുപേരിൽ നിന്നും ശരിയുത്തരം പറയുന്നയാളെ വിജയിയായി തിരഞ്ഞെടുക്കും. ഇംഗ്ലീഷിലും മലയാളത്തിലും ഉത്തരം പറയാവുന്നതാണ്. എല്ലാ ദിവസവും വിജയിക്കുന്നവരെ ചേർത്ത് മെയ്‌ 17 ഞായറാഴ്ച ഫൈനൽ മത്സരം നടത്തുന്നതാണ്.

ഒന്നാം സമ്മാനം Rs. 5000/-
Sponsored by,
Bharat Coffee Trading Co. & Bharath Tea Trading, Kottayam

Download ShalomBeats Radio 

Android App  | IOS App 

രണ്ടാം സമ്മാനം Rs. 3000/-
Sponsored by,
Global Gateway Infratech PVT Ltd, Bangalore

മൂന്നാം സമ്മാനം Rs. 2000/-
Sponsored by,
Sadgamaya Cultural Forum

കൂടാതെ എല്ലാദിവസത്തേയും വിജയികൾക്ക് ആകർഷകമായ പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. തിരുവചനപഠനത്തിനും ആത്മീയഉന്നമത്തിനുമായി എല്ലാ ദൈവമക്കളും ഇതിൽ ആത്മാർത്ഥമായി സഹകരിക്കണമെന്നു അഭ്യർത്ഥിക്കുന്നു. പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ അംഗങ്ങളാകുക..

https://www.facebook.com/groups/www.mpyf.org/?ref=share

You might also like
Comments
Loading...