ആരാധനാലയങ്ങള്‍ ഇപ്പോൾ തുറക്കാൻ പാടില്ല; മുഖ്യമന്ത്രി

0 2,651

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുന്നത് സ്ഥിതിഗതികൾ മെച്ചപ്പട്ടതിന് ശേഷം മാത്രമെന്ന് സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം സർവകക്ഷി യോഗത്തിൽ ഉണ്ടായി. സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള സ്ഥിതിഗതികൾ മെച്ചപ്പെട്ടതിന് ശേഷമേ പരിഗണിക്കാൻ പറ്റുള്ളൂ എന്നാണ് സർക്കാർ നിലപാട്. രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ നിലപാടും ഇതു തന്നെയാണ്. ആരാധനാലയമാകുമ്പോൾ അതിൽ പങ്കെടുക്കുന്ന വിശ്വാസികളെ നിയന്ത്രിക്കുന്നത് വളരെയേറെ ശ്രമകരമാകും. രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾക്ക് ഇത് തടസമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു.

അതെസമയം, സംസ്ഥാനത്താകെ ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് സർവകക്ഷി യോഗത്തിൽ നിർദ്ദേശമുണ്ടായി. ഞായറാഴ്ച ദിവസം എല്ലാവരും വീടും പരിസരവും ശുചീകരിക്കുന്നതിൽ വ്യാപൃതരാകണം. രോഗങ്ങൾ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവർത്തനം. ഇതിൽ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് സർവ കക്ഷിയോഗത്തിന്റെ ഭാഗമായിട്ട് കൂടി ജനങ്ങളോട് ആഭ്യർഥിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.

You might also like
Comments
Loading...