കേരളത്തിലേക്ക് ഹ്രസ്വ സന്ദർശനത്തിനായി എത്തുന്നവർ എട്ടാം ദിവസം മടങ്ങണം.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സംസ്ഥാന സർക്കാർ. എന്നാൽ ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർ എട്ടാം നാൾ മടങ്ങണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ മാർഗരേഖയിൽ നിർദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്തേക്ക് വരുന്നവർ സർക്കാരിന്റെ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യതിരിക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കേരളത്തിൽ കൂടുതൽ നാൾ തങ്ങിയാൽ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കും. ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്ക്കെതിരെയാകും കേസെടുക്കുകയെന്നും മാർഗനിർദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.
Download ShalomBeats Radio
Android App | IOS App
ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനോടൊപ്പം, പരീക്ഷകള്‍ക്കെത്തുന്നവര്‍ നിശ്ചിത തീയതിക്കു മൂന്നുദിവസം മുന്‍പ് എത്തി, മൂന്നുദിവസം കഴിഞ്ഞു മടങ്ങണമെന്നും ഉത്തരവില്‍ പ്രത്യേകം നിർദേശിക്കുന്നു. കേരളത്തിൽ എത്തുന്നവർ പൊതുഇടങ്ങളോ ആശുപത്രികളോ സന്ദര്‍ശിക്കാന്‍ പാടില്ല. അറുപതു വയസിനു മുകളിലും പത്തുവയസിനു താഴേയും ഉള്ളവരുമായി സമ്പര്‍ക്കം പാടില്ലെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു.