ചരിത്രത്തിലാദ്യമായി വീട്ടിലിരുന്ന് പ്രതിജ്ഞയെടുത്ത് 850 പേർ അഭിഭാഷകരാകുന്നു

0 910

എറണാകുളം: ഒരുപക്ഷെ ലോക ചരിത്രത്തിൽ തന്നെ ആദ്യമായി അവരവരുടെ വീടുകളിൽ ഇരുന്ന് പ്രതിജ്ഞയെടുത്ത് 850 പേർ അഭിഭാഷകരാകുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ജൂൺ 27ന് ഓൺലൈൻ മുഖേന കേരള ബാർ കൗൺസിൽ എൻറോൾമെന്‍റ് സംഘടിപ്പിക്കുന്നത്. അഭിഭാഷകരുടെ ഔദ്യോഗിക വസ്ത്രമണിഞ്ഞാണ് 850 പേരും വീട്ടിലിരുന്ന് ചടങ്ങില്‍ പങ്കെടുക്കേണ്ടത്. ബാർ കൗൺസിൽ ചെയർമാനടക്കമുള്ളവര്‍ എറണാകുളത്തെ ബാർ കൗൺസിൽ ഓഫീസിൽ നിന്ന് ഓൺലൈൻ ചടങ്ങിൽ പങ്കുചേരും. ബാർ കൗൺസിൽ ചെയർമാൻ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എൻറോൾമെന്‍റ് ചെയ്യുന്നവർ വീട്ടിലിരുന്ന് ഏറ്റുചൊല്ലും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയ ശേഷമാകും ഇവർക്ക് സർട്ടിഫിക്കറ്റ് നൽകുക.

You might also like
Comments
Loading...