കാ​ണാ​താ​യ വൈ​ദി​ക​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ.

0 1,117

കോ​ട്ട​യം: ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​ള്ളി​മേ​ട​യി​ൽ നി​ന്നു കാ​ണാ​താ​യ വൈ​ദി​ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ (55) ആ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​വ​രെ പ​ള്ളി​മേ​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫാ. ​ജോ​ർ​ജി​നെ കാ​ണാ​താ​യ വി​വ​ര​മ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ പോ​ലീ​സും ഇ​ട​വ​കാം​ഗ​ങ്ങ​ളും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. തുടർന്ന്
ഇന്ന് രാ​വി​ലെ അ​യ​ർ​ക്കു​ന്നം പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ​ള്ളി​യുടെ മു​റ്റ​ത്ത് ത​ന്നെ​യു​ള്ള കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​യ​ർ​ക്കു​ന്നം പോ​ലീ​സ് അ​റി​യി​ച്ചു.

ഇന്നലെ (ഞായർ) വൈ​കു​ന്നേ​ര​മാ​ണ് ഫാ. ​ജോ​ർ​ജി​നെ പ​ള്ളി​മേ​ട​യി​ൽ നി​ന്നു കാ​ണാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​യു​ടെ വാ​തി​ൽ ചാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. തുടർന്ന് മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് മേ​ശ​യി​ൽ ത​ന്നെ വ​ച്ചി​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്, അതിനോടൊപ്പം പ​ള്ളി​യുടെ സി​.സി​.ടി​.വി ക്യാമറക​ൾ ഓ​ഫ് ചെ​യ്ത നി​ല​യി​ലായിരുന്നു.

You might also like
Comments
Loading...