തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം.

0 818

തിരുവനന്തപുരം: കൊറോണയുടെ വ്യാപനപശ്ചാത്തലം മൂലം തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ മാർക്കറ്റുകളിലും മാളുകളിലും ഇന്ന് മുതൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്തും. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരും. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ പച്ചക്കറി, പഴം തുടങ്ങിയ കടകള്‍ പ്രവര്‍ത്തിക്കും മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കുന്നത് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും. അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ കരിക്കകം, കടകംപള്ളി വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രികളിലെ സുരക്ഷാജീവനക്കാരുടെ കാര്യത്തിൽ ആശങ്കയേറുകയാണ്. കോവിഡ് രോഗികളടക്കം ദിവസവും നിരവധി പേരെത്തുന്ന ആശുപത്രികളിൽ തിരക്ക് നിയന്ത്രിക്കുന്ന ഇവർക്കുള്ളത് പരിമിതമായ സുരക്ഷാ സംവിധാനങ്ങളാണ്. കൊവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് സുരക്ഷാകിറ്റുണ്ട്. എന്നാൽ ജനറൽ ആശുപത്രിയിലടക്കം മറ്റ് രോഗവുമായെത്തിയവർ കൊവിഡ് പോസീറ്റിവായ അനുഭവം ഉണ്ടെന്നിരിക്കെ എല്ലാവരുടെയും സുരക്ഷ ഒരുപോലെ വർധിപ്പിക്കണമെന്നാണ് പൊതുആവശ്യം. ഒപ്പം ആശുപത്രികളിലെത്തുന്നവരുടെ ജാഗ്രതയില്ലായ്മയും ഇവരെ ഭയപ്പെടുത്തുന്നു.

You might also like
Comments
Loading...