തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; തിരുവനന്തപുരം നഗരം ട്രിപ്പിൾ ലോക്ക്ഡൗൺലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിക്ക്, തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ആറ് മുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. മരുന്ന് വാങ്ങാനല്ലാതെ ആരെയും വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ല. മരുന്ന് കടകളിൽപോകുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കുമെങ്കിലും വാങ്ങാൻ ആളുകൾക്ക് അനുവാദമില്ല. പോലീസ് നൽകുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുന്നവർക്ക് സാധനങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കും. നഗരത്തിലേക്കുള്ള പ്രവേശിക്കാനും പുറത്തേയ്ക്കിറങ്ങാനുമുള്ള വഴിയൊഴിച്ച് മറ്റെല്ലാം അടയ്ക്കും. കെഎസ്ആർടിസി ഡിപ്പോ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.