അസ്സെംബ്ലിസ് ഓഫ് ഗോഡ് കേരള മിഷൻ വിവാഹ സഹായം വിതരണം ചെയ്തു.

0 928

എ ജി കേരള മിഷൻ വിവാഹ സഹായം വിതരണം ചെയ്തു.

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കേരള മിഷൻ ഡിപ്പാർട്മെന്റ് ന്റെ നേതൃത്വത്തിൽ വിവാഹ സഹായം കേരള മിഷൻ ഡയറക്ടർ റവ സജിമോൻ ബേബി വിതരണം നിർവഹിച്ചു.

Download ShalomBeats Radio 

Android App  | IOS App 

പുനലൂർ ഈസ്റ്റ്‌ സെക്ഷനിൽ മണലിൽ സഭാംഗമായ യുവതിയുടെ വിവാഹത്തിനാണ് അൻപതിനായിരം രൂപയുടെ ചെക്ക് പുനലൂർ ഡിസ്ട്രിക്ട് ഓഫീസിൽ വെച്ച് കൈമാറിയത്.
ന്യൂ യോർക്ക് ബൈബിൾ അസംബ്ലി യുടെ സീനിയർ ശുശ്രൂഷകൻ റവ കെ പി ടൈറ്റസും കുടുംബവും അദേഹത്തിന്റെ സഭാ അംഗങ്ങളും ആണ് ഈ സഹായം നൽകിയത്

കേരള മിഷൻ കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാജൻ സാമുവേൽ സാം ഇളമ്പൽ മണലിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെന്നികുട്ടി ഡാനിയേൽ എന്നിവർ പങ്കെടുത്തു.

പാസ്റ്റർ സജിമോൻ ബേബിയുടെ നേതൃത്വത്തിൽ കേരള മിഷൻ സഭാ സ്ഥാപന സുവിശേഷീകരണ പ്രവർത്തനങ്ങൾക്കൊപ്പം അർഹരായവർക്ക്‌ ചികിത്സ വിദ്യാഭ്യാസം വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് സഹായങ്ങളും ചെയ്തു വരുന്നു.

You might also like
Comments
Loading...