കോവിഡ് 19:ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആരാധനാലയങ്ങൾ തുറക്കില്ല

0 1,014

തിരുവല്ല: നിബന്ധനകൾ പ്രകാരം ആരാധനയ്ക്ക് ഗവർണമെൻ്റ് അനുവാദം ലഭിച്ചെങ്കിലും, കോവിഡ് 19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുക എന്ന ലക്ഷ്യം മുൻനിർത്തി ശാരോൻ ഫെല്ലോഷിപ്പ് സഭകൾ ആരാധനയ്ക്കായി തുറക്കരുതെന്നും മരണം, വിവാഹം എന്നീ ആവശ്യങ്ങൾക്കായി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മാത്രം ആലയങ്ങൾ തുറന്നാൽ മതിയെന്നും ദേശീയ പ്രസിഡൻ്റ് പാസ്റ്റർ പി.എം.ജോൺ അറിയിച്ചു.

സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നുതിനോടൊപ്പം സഭാ ജനങ്ങൾ, ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

You might also like
Comments
Loading...