വാട്‌സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു: മുന്നറിയിപ്പ് നല്‍കി കേരള പോലീസ്

0 1,283

തിരുവനന്തപുരം: വാട്സാപ്പ് അടക്കമുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കേരള പോലീസ്. സാമൂഹികമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാൻ ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് പോലീസിന്റെ സന്ദേശം. ഹാക്കിങ് ഒഴിവാക്കാൻ ഉപഭോക്താക്കൾ ടൂ ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യണമെന്നാണ് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടത്. വാട്സാപ്പ് ഉപഭോക്താക്കൾ ഓതന്റിക്കേഷന്റെ ഭാഗമായി സെക്യൂരിറ്റി പിൻ നമ്പറും ഇ-മെയിലും ചേർക്കണമെന്നും കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിച്ചു. നിരവധി പേരാണ് തങ്ങളുടെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന പരാതിയുമായി കഴിഞ്ഞദിവസങ്ങളിൽ രംഗത്തെത്തിയത്. പലരുടെയും ഡിസ്പ്ലേ പിക്ചർ(ഡി.പി.) അവരറിയാതെ ഹാക്കർമാർ മാറ്റിയിരുന്നു അതിന്പുറമെ, വാട്സാപ്പ് കോൺടാക്ടുകളിലേക്ക് ഉപഭോകതാക്കൾ പോലും അറിയാതെ മ്ലേച്ഛത നിറഞ്ഞ ചിത്രങ്ങളും അവയുടെ ലിങ്കുകളും വ്യാപകമായി അയക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പരാതികൾ വർധിച്ചതോടെയാണ് പോലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

You might also like
Comments
Loading...