സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരുടെ വാഹനം മറിഞ്ഞു; മരണത്തിൽ നിന്ന് രക്ഷപ്പെട്ട നിമിഷം

0 2,032

Download ShalomBeats Radio 

Android App  | IOS App 

പുനലൂർ: പി.വൈ.പി.എയുടെ സംസ്ഥാന ഭാരവാഹികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. വാഹനത്തിലുള്ള സകലരും അത്ഭുതകരമായി രക്ഷപെട്ടു. സംസ്ഥാന പി.വൈ.പി.എയുടെ സെക്രട്ടറി ഇവാൻജെലിസ്റ് ഷിബിൻ സാമുവേലിന്റെ വാഹനം ആണ് അപകടത്തിൽ പെട്ടത്. മൂന്നു തവണ തല കീഴായി മറിഞ്ഞ വാഹനത്തിൽ നിന്നും സഞ്ചരിച്ച എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു എന്നതാണ് ദൈവത്തിന്റെ പ്രവർത്തനം. ഒപ്പം വാഹനത്തിൽ ഉണ്ടായിരുന്ന സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ജനറൽ ജോയിന്റ് കൺവീനർ ബിബിൻ കല്ലുങ്കൽ, കൊട്ടാരക്കര മേഖല ഉപാധ്യക്ഷൻ ബ്ലെസ്സൺ ബാബു എന്നിവരുമാണ് അത്ഭുതകരമായി രക്ഷപെട്ടത്. കുവൈറ്റ്‌ ഐ.പി.സിയുടെ പി.വൈ.പി.എ. സ്പോൺസർ ചെയ്ത ടെലിവിഷൻ സെറ്റുകൾ അഞ്ചൽ, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി രാവിലെ മണക്കാലയിൽ നിന്നാണ് പുറപ്പെട്ട സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്.

You might also like
Comments
Loading...