കരിപ്പൂർ വിമാനപകടം; ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട സുവിശേഷകനും ഭാര്യയും.

0 11,571

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവരിൽ സുവിശേഷകനും ഭാര്യയും. എക്ലീഷ്യാ ദൈവസഭയിലെ ആദ്യകാല സുവിശേഷകന്റെ മകളായ ജമീമ, ഭർത്താവ് മാലാപറമ്പ് കമലാപറമ്പിൽ സുവി.വിജയമോഹനുമാണ് അപകടത്തിൽ പെട്ട എയർ ഇന്ത്യാ എക്സ്പ്രസ്സ്‌ വിമാനത്തിൽ യാത്ര ചെയ്തത്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം ദീർഘനാളുകളായി മാലാപറമ്പിലാണ് താമസം. ഇരുവരും ഇപ്പോൾ നിലവിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജമീമക്ക് കണ്ണിന് സമീപം പരുക്കുണ്ട്, അതേസമയം വിജയമോഹന് പരുക്കകളില്ലാതെ രക്ഷപെട്ടു. ഇവരുടെ മകനെ സന്ദർശിക്കാൻ ഷാർജയിലെത്തിയ തുടർന്ന് കോവിഡ് ലോക്ഡൗണിനെ തുടർന്ന് മടക്കയാത്ര വൈകിയതായിരുന്നു.ഇരുവരും, മലാപ്പറമ്പ് ഐ.പി.സി. സഭാംഗങ്ങൾക്ക് പുറമെ ചാരിറ്റി പ്രവത്തനങ്ങളിൽ സജീവമായി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്.

You might also like
Comments
Loading...