സംസ്ഥാനത്ത്, പി.വൈ.പി.എയുടെ ടി.വി. ചലഞ്ച് പുരോഗമിക്കുന്നു.
കുമ്പനാട്: സംസ്ഥാനത്ത് സാധുക്കളായ ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമായി, കേരള സ്റ്റേറ്റ് പി.വൈ.പി.എയുടെ ടീവി ചലഞ്ജ് തുടർന്നുകൊണ്ടിരിക്കുന്നു. കോവിഡ് -19 എന്ന മഹാമാരിയിൽ നമ്മുടെ സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു. പല കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അതിനുള്ള സംവിധാനം ഒരുക്കുന്ന പ്രവർത്തനമാണ് സംസ്ഥാന പി വൈ പി എയുടെ ടിവി ചലഞ്ച്.
Download ShalomBeats Radio
Android App | IOS App
ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ ഇരുപത്തിയഞ്ച് ടിവി സ്പോൺസർ ചെയ്തു. കേരളത്തിലെ വിവിധ മേഖലകളിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചു 17 ഇടങ്ങളിലും കൂടാതെ കുവൈറ്റ് ഐപിസി സാമ്പത്തികമായി പിന്തുണയ്ക്കുന്ന നെന്മാറ, തെന്മല മിഷൻ ഫീൽഡുകളിൽ എട്ടെണ്ണവുമാണ് നൽകുന്നത്. ഐ.പി.സി കുവൈറ്റ് സഭാ ശ്രുശ്രുഷകൻ പാസ്റ്റർ പി.കെ ജോൺസൺ, പി വൈ പി എ സെക്രട്ടറിയും സംസ്ഥാന പി.വൈ.പി.എ മുൻ ട്രഷററുമായിരുന്ന ബ്രദർ. ഫിന്നി വർഗീസ് ഉൾപ്പെടെയുള്ള പി.വൈ.പി.എ എക്സിക്യൂട്ടീവ്സ് മുൻ നിരയിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി & കൗൺസിൽ അംഗവും, പി.വൈ.പി.എ പത്തനംതിട്ട മേഖല പ്രസിഡന്റുമായ പാസ്റ്റർ ബെൻസൺ തോമസ് പ്രവർത്തന വിശദീകരണം നടത്തി. കുവൈറ്റ് ഐപിസിയിലെ സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് എന്നും മുൻനിരയിൽ നിന്നിട്ടുള്ള ബ്രദർ. ജേക്കബ് തോമസ് (ഷാജി മങ്ങാട്ട്), ബ്രദർ മാത്യൂ പി. മാത്യു, ബ്രദർ. ജോസ് എബ്രഹാം എന്നിവർ ചേർന്ന് ആദ്യ ടിവി അടൂർ ഈസ്റ്റ് സെന്ററിന് കൈമാറി.
കൊട്ടാരക്കര, പത്തനംതിട്ട മേഖലകളിലാണ് വെള്ളിയാഴ്ച വിതരണം നടന്നത്. വരും ദിവസങ്ങളിൽ കേരളത്തിലെ മറ്റുള്ള മേഖലകളിലും വിതരണം നടക്കും.
ഐ.പി.സി സംസ്ഥാന കൗൺസിൽ അംഗം ബ്രദർ. ഫിന്നി പി. മാത്യു, പി വൈ പി എ സംസ്ഥാന ജോയിന്റ് കോർഡിനേറ്റർ ബ്രദർ ബിബിൻ കല്ലുങ്കൽ, കൊട്ടാരക്കര മേഖലാ പി വൈ പി എ വൈസ് പ്രസിഡന്റ് ബ്രദർ ബ്ലെസ്സൺ ബാബു, കോട്ടയം മേഖല പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി, ചങ്ങനാശ്ശേരി സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജെറി പൂവക്കാല തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സംസ്ഥാന പിവൈപിഎ സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പി വൈ പി എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന നന്ദി അറിയിച്ചു. ഐപിസി മണക്കാല സഭാശ്രുശ്രുഷകൻ പാസ്റ്റർ ജോൺ ശാമുവേൽ പ്രാർത്ഥിച്ചു യോഗം അവസാനിപ്പിച്ചു.