ജില്ലയിൽ ഞങ്ങൾക്കൊരു നോഹയുമുണ്ട് ഗോഫർ മരവുമുണ്ട്; കളക്ടറെ ട്രോളിയ പാസ്റ്ററുടെ പോസ്റ്റ്‌ വൈറൽ.

0 7,288

പത്തനംതിട്ട : പാസ്റ്റർ ജോൺസൺ കുമ്പനാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റും പോസ്റ്ററും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാണ്. മറ്റാരെയും കുറിച്ചല്ല സാക്ഷാൽ പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പി.ബി.നൂഹിനെ കുറിച്ചാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്‌ ജനമനസുകളിൽ സജീവമാകുന്നത്. 2018 മുതൽ കഴിഞ്ഞ വർഷങ്ങളിളെല്ലാം ജില്ലയിൽ അനുഭവപ്പെടുന്ന പ്രളയത്തിൻ്റെ അടിസ്ഥാനത്തിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങൾക്ക് വേണ്ടി അഹോരാത്രം നടത്തിയ സേവനങ്ങളെ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ജില്ലയെക്കുറിച്ചും കളക്ടറെ കുറിച്ചും ഇറക്കിയ ഒരു ട്രോൾ പോസ്റ്ററാണ് ജനം ഏറ്റെടുത്തത്. ഫെയ്സ് ഓഫ് തിരുവല്ല എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തത്. ഇതിനോടകം, ആയിരങ്ങളാണ് ഈ പോസ്റ്റിനെ ലൈക്ക് ചെയ്തിരിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും സുന്ദരമായ ഗവിയും ഗവിയിൽ തന്നെയുള്ള ഗോഫർ മരവും കളക്ടറുടെ പേരിലെ പ്രത്യേകതയും, കാലാവസ്ഥ മാറ്റത്താലുണ്ടായ പ്രളയവും ഒരേ ജില്ലയിൽ വന്നതാണ് ഇങ്ങനെയൊരു പോസ്റ്റർ തയ്യാറാക്കാൻ കാരണമെന്ന് കർതൃദാസൻ മുൻകൂട്ടി പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

You might also like
Comments
Loading...