കടലിന്റെ മക്കൾക്കു ന്യൂ ഇന്ത്യ ദൈവ സഭയുടെ ആദരവ്.

0 2,001

റാന്നി : പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയ കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളെ പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ നടന്ന പ്രത്യേക മീറ്റിങ്ങിൽ ആദരിച്ചു. രണ്ടായിരത്തി പതിനെട്ടിൽ റാന്നിയെ മുക്കിയ പ്രളയത്തിൽ രക്ഷകരായി എത്തിയ കടലിനെമക്കൾ വീണ്ടും റാന്നിയിലെത്തിയപ്പോൾ റാന്നിക്കാർ നന്ദി കാണിക്കാനുള്ള അവസരമാക്കിമാറ്റി. ഇത്തവണ പമ്പ ഡാം തുറക്കുന്നതിനോടനുബന്ധിച്ച് റാന്നിയിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യത മുൻകൂട്ടിക്കണ്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കൊല്ലത്തുനിന്നും മുക്കുവരെയും ബോട്ടുകളും എത്തിച്ചിരുന്നു.
സ്വന്ത ജീവനെ തൃണവൽ ഗണിച്ചുകൊണ്ടു സഹജീവികളെ രക്ഷിക്കുവാൻ സന്നദ്ധത കാണിക്കുന്നവർ എന്നും സമൂഹത്തിനു മാതൃകയാണ്.കടലിന്റെ മക്കൾക്കായി റാന്നി ന്യൂ ഇന്ത്യ ദൈവ ഒരുക്കിയ സമ്മേളനത്തിൽ ശ്രീ ആന്റോ ആന്റണി എം. പി, രാജു എബ്രഹാം എം. എൽ. എ, റാന്നി തഹസിൽദാർ, സർക്കിൾ ഇൻസ്‌പെക്ടർ തുടങ്ങിയവർ മുഖ്യാതിഥികളാ യിരുന്നു. പാസ്റ്റർമാരായ പ്രിൻസ് തോമസ്, ജെയിംസ് കുര്യാക്കോസ്, സാം. റ്റി. എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

You might also like
Comments
Loading...