ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രഖ്യാപിച്ച വിവാഹ സാമ്പത്തിക സഹായം വിതരണം ചെയ്‌തു.

0 2,238

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് യു.പി.ജി ഡിപ്പാർട്ടുമെൻറും ചാരിറ്റി ഡിപ്പാർട്ട്മെൻറും സംയുക്തമായി ചേർന്ന് മൂന്ന് യുവതികൾക്കുള്ള വിവാഹ സഹായം വിതരണം നടത്തി. പാസ്റ്റർ ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ് മുഖ്യ പ്രയോക്താവായിരുന്നു. സഭാ ആസ്ഥാനമായ മുളക്കുഴയിൽ നടന്ന യോഗത്തിന് യു.പി.ജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി സി തോമസ് സാമ്പത്തീക സഹായം വിതരണം ചെയ്തു. ബ്രദർ തോമസ്കുട്ടി ജേക്കബ് ചർച്ച് ഓഫ് ഗോഡ് ദുബായ് സഭയെ പ്രതിനിതികരിച്ച് ആശംസ സന്ദേശം അറിയിച്ചു. സമൂഹ വിവാഹമായി നടത്തുന്നതിനുള്ള താല്പപര്യമാണ് ഉണ്ടായിരുന്നതെങ്കിലും കോവിഡ് വ്യാപിക്കുന്നതിൻറെ പശ്ചാത്തലത്തിലാണ് സമ്പത്തീക സഹായം വിതരണം നടത്തിയത്. ചാരിറ്റി ഡിപ്പാർട്ട്മെൻറ് ഡയറക്ടറായി പാസ്റ്റർ ഷിജു മത്തായി പ്രവർത്തിക്കുന്നു.


You might also like
Comments
Loading...