അക്സ സജിയ്ക്ക് ബി.കോം പരീക്ഷയിൽ രണ്ടാം റാങ്ക്

0 3,703

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.കോമിന് രണ്ടാം റാങ്ക് നേടി പി വൈ പി എ പ്രവർത്തക. കോട്ടയം വാകത്താനം ഐ പി സി എബനേസർ സഭാംഗമായ അക്സ സജിയാണ് രണ്ടാം റാങ്കോടെ ബിസിനസ്‌ സ്വപ്നങ്ങളിലേക്ക് ഒരു ചുവടു കൂടി വച്ച്‌ വിജയത്തിന്റെ മാറ്റ് കൂട്ടിയത് ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജ് വിദ്യാർത്ഥിനിയാണ് അക്സ സജി.

വിവിധ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായ അക്സ സൺ‌ഡേ സ്കൂൾ അദ്ധ്യാപികയും പി.വൈ.പി.എ ട്രെഷററുമാണ്. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻ്റെർനാഷണൽ എം ബി എ നേടുകയും പിന്നീട് ബിസിനസ് രംഗത്ത് ഉയരങ്ങളിൽ എത്തുകയുമാണ് അക്സയുടെ സ്വപ്നം. അതോടൊപ്പം സുവിശേഷ വേലയിലും ശോഭിക്കണമെന്നാണ് ആഗ്രഹം. തന്റെ പഠനമികവിനോടൊപ്പം മാതാപിതാക്കളുടെയും സഭാജനകളുടെയും പ്രാർത്ഥനയും ഈ വിജയത്തിന് കാരണമായെന്ന് അക്സ കരുതുന്നു
എം ആർ എഫ് ഉദ്യോഗസ്ഥനായ സജി മർക്കോസിന്റെയും കാമ്‌സിയുടെയും മകളാണ്. സഹോദരി അൻസ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...