സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണലിസം ഓഗ. 27 ന് തുടക്കം

0 1,285

തിരുവല്ല: ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പെൻമാൻഷിപ്പ് എന്ന പേരിൽ സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണലിസം കോഴ്സ് ആരംഭിക്കുന്നു. മാസം ഒരു ക്‌ളാസ് എന്ന ക്രമത്തിൽ പത്തു ക്ലാസ്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മനോരമ, മാതൃഭൂമി പത്രങ്ങളിൽ നിന്നുൾപ്പടെ ജേർണലിസത്തിൽ ബിരുദങ്ങളുള്ളവരും അനുഭവ സമ്പന്നരുമായ അധ്യാപകർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകും. ഓഗസ്റ്റ് 27 ന് വൈകുന്നേരം 7.30 മുതൽ 8 വരെ സൂം പ്ലാറ്റ്ഫോമിൽ ഒരുക്കപ്പെടുന്ന സമ്മേളനത്തിൽ ശാരോൻ സഭാ അന്തർദേശീയ പ്രസിഡന്റ് റവ. ജോൺ തോമസ് ഉദ്‌ഘാടനം നിർവഹിക്കും. നാഷണൽ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് ജനറൽ സെക്രെട്ടറിമാർ, പുത്രികാ സംഘടനാ പ്രതിനിധികൾ തുടങ്ങിവർ ആശംസകൾ അറിയിക്കും.

ഓഫർ ചെയ്യുന്ന വിഷയങ്ങൾ:

Download ShalomBeats Radio 

Android App  | IOS App 

  1. ജേർണലിസം
  2. ക്രിസ്ത്യൻ ജേർണലിസം
  3. മീഡിയ
  4. കമ്മ്യൂണിക്കേഷൻ
  5. എഴുത്ത്: നിയോഗവും പ്രയോഗവും
  6. ന്യൂസ് റിപ്പോർട്ടിംഗ് & എഡിറ്റിംഗ്
  7. ഫീച്ചർ രചന
  8. ന്യൂസ് പേപ്പർ: ലേ ഔട്ട് & ഡിസൈൻ
  9. ബൈബിൾ ഒരു സാഹിത്യഗ്രന്ഥം 10.റിസേർച്ച് മെതഡോളജി

രാത്രി 8 മുതൽ 9 വരെയുള്ള സമയം റിപ്പോർട്ടിംഗ് & എഡിറ്റിംഗ് എന്ന വിഷയത്തിൽ ഷാജൻ ജോൺ ഇടയ്ക്കാട് ആദ്യ ക്ലാസ്സ് നയിക്കും. എല്ലാ മാസവും അവസാന ആഴ്ചകളിൽ വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ യഥാക്രമം നടക്കും.
കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുമെന്ന്  ഭാരവാഹികൾ അറിയിച്ചു.

ജോൺസൺ മാത്യു, മാങ്ങാനം (മനോരമ),
ജോർജ് പൊടിപ്പാറ (മാതൃഭൂമി),
സാജു മാത്യു,
ഡോ. എം സ്റ്റീഫൻ,
ഷാജൻ ജോൺ ഇടയ്ക്കാട്,
വി പി ഫിലിപ്പ്,
സജി മത്തായി കാതേട്ട്,
ഷിബു മുള്ളംകാട്ടിൽ,
സാലി മോനായി തുടങ്ങിയവർ        വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും.

സാഹിത്യ തത്പരരും മാധ്യമ പ്രവർത്തനം ആഗ്രഹിക്കുന്നവരുമായവർക്ക് പങ്കെടുക്കാം
Zoom ID: 745 948 0346 Password: 123


കൂടുതൽ വിവരങ്ങൾക്ക്: സാം. റ്റി.മുഖത്തല, ചെയർമാൻ,
(7025057073),അനീഷ് കൊല്ലംകോട്
ജനറൽ സെക്രട്ടറി
(9846968028)

You might also like
Comments
Loading...