ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജനറൽ കൺവൻഷൻ 20 മുതൽ

0 71

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102-മത് ജനറൽ കൺവൻഷൻ ജനുവരി 20 മുതൽ 26 വരെ തിരുവല്ലാ, രാമൻചിറ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും.
20 ന് വൈകിട്ട് 5.30 ന് സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉത്ഘാടനം ചെയ്യും.
” ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ” എന്നതാണ് ചിന്താ വിഷയം.
ദിവസവും രാവിലെ മുതൽ പ്രഭാത പ്രാർഥന, ബൈബിൾ ക്ലാസ്, പാസ്റ്റേഴ്‌സ് കോൺഫറൻസ്, മിഷനറി സമ്മേളനം, ഉണർവ്വ് യോഗം, ബൈബിൾ കോളേജുകളുടെ ബിരുദദാന സമ്മേളനം, പുത്രികാ സംഘടനകളുടെ വാർഷിക യോഗം, സ്‌നാന ശുശ്രൂഷ, വൈകിട്ട് പൊതുയോഗം എന്നിവ യഥാക്രമം നടക്കും. വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ അനുഗ്രഹീതരായ പ്രഭാഷകർ വചനസന്ദേശം നൽകും.
കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
26 ന് രാവിലെ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടും കൂടെ കൺവൻഷൻ സമാപിക്കും.
സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ജനറൽ കൺവീനറായും ഡോ. ഷിബു കെ.മാത്യൂ, പാസ്റ്റർ സാംകുട്ടി മാത്യൂ എന്നിവർ ജോയിൻ്റ് ജനറൽ കൺവീനർന്മാരായും വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നതായി മീഡിയ ഡയറക്ടർ ജെയ്സ് പാണ്ടനാട്, മീഡിയ സെക്രട്ടറി ബ്ലസ്സൻ മലയിൽ, ബിലിവേഴ്‌സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല എന്നിവർ അറിയിച്ചു.

You might also like
Comments
Loading...