ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യാ മിഷനറി എഡ്യൂകേറ്റർ ആയി റവ: ഡോ. കെ.സി. സണ്ണിക്കുട്ടി

0 1,494

കോട്ടയം : ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യാ മിഷനറി എഡ്യൂകേറ്റർ ആയി റവ: ഡോ. കെ.സി. സണ്ണിക്കുട്ടിയെ നിയമിച്ചു. ഇൻഡ്യായിൽ നിന്നും പ്രത്യേകിച്ച് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയനിൽ നിന്നും ഈ സ്ഥാനത്തേക്ക് വരുന്ന ആദ്യ വ്യക്തിയാണ് ഡോ. കെ.സി. സണ്ണിക്കുട്ടി. ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ ആണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. 2016 മുതൽ കഴിഞ്ഞ നാല് വർഷം ദൈവസഭയുടെ ഓവർസീയർ ആയി സേവനം അനുഷ്ടിച്ചു. തുടർന്നാണ് തൻ്റെ പ്രവർത്തന മികവിനെ അംഗികരിച്ച് വേൾഡ്മിഷൻ റവ.ഡോ .കെ.സി സണ്ണിക്കുട്ടിക്ക് മറ്റൊരു നിയമനം നൽകിയിരിക്കുന്നത്. കേരളാ പോലീസ് ഓഫീസർ ആയിരുന്നപ്പോൾ തന്നെ ബൈബിൾ കോളേജ് പഠനം പൂർത്തിയാക്കിയ സണ്ണിക്കുട്ടി തന്റെ ജോലിയോടൊപ്പം സഭാ ശുശ്രൂഷയും ചെയ്തു. തന്റെ ജോലി രാജിവച്ച് പൂർണ്ണ സുവിശേഷ വേലക്ക് ഇറങ്ങിയ അദ്ദേഹം ഭൈവസഭയുടെ സെന്റെർ മിനിസ്റ്റർ , കൗൺസിൽ അംഗം , ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ , എഡ്യുക്കേഷൻ ഡയറക്ടർ , 2016 – 2020 വരെ ദൈവസഭാ ഓവർസിയർ എന്നീ നിലകളിൽ ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്.

You might also like
Comments
Loading...