ഇത്തവണ വിഷ്വൽ മീഡിയ വെബിനാർ. അറിവിന്റെ മീഡിയ ജാലകം തുറന്ന് ക്രൈസ്തവ ബോധി.

0 2,519

വാർത്ത: ജോ ഐസക്ക് കുളങ്ങര..

Download ShalomBeats Radio 

Android App  | IOS App 

തിരുവല്ല: വിഷ്വൽ മീഡിയ രംഗത്ത് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ പരിശീലന കളരിയുമായി ടീം ക്രൈസ്തവ ബോധി.

ഡിജിറ്റൽ സാങ്കേതിക വിദ്യയും, വിഷ്വൽ മീഡിയയും ഓരോ ദിവസവും പുതിയ അപ്‌ഡേഷനുകളു മായി നമ്മുടെ വിരൽത്തുമ്പിൽ എത്തുമ്പോൾ ക്രൈസ്തവ മീഡിയാ രംഗത്തും അതേ വേഗത്തിൽ നടന്നുനീങ്ങുവാൻ തുടകക്കാർക്ക് വഴിയൊരുക്കുകയാണ് ക്രൈസ്തവ ബോധിയും.

17 വയസിനു മുകളിൽ പ്രായമുള്ളവരും വിഷ്വൽ മീഡിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരോ അവയിൽ താല്പര്യമുള്ളവർക്കും വേണ്ടി
ഒക്ടോബർ 6,7,8,13 14 എന്നി തീയതി കളിൽ ഇന്ത്യൻ സമയം രാത്രി 7 മുതൽ 8.30 വരെയാണ് വെബിനാർ നടത്തപ്പെടുന്നത്.

വിഷ്വൽ മീഡിയ അടിസ്ഥാനതത്വങ്ങൾ, വീഡിയോ നിർമ്മാണം, ആങ്കറിംഗ്, പ്രോഗ്രാം തയ്യാറാക്കൽ, വാർത്ത, ഡോക്യുമെൻററി നിർമ്മാണം എന്നീ വിഷയങ്ങളിൽ കളാസുകൾ നയിക്കുവാൻ
ഈ മേഖലയിൽ വിദഗ്ധർ ആയ
സിബി റ്റി.മാത്യു, ഷാജൻ പാറക്കടവിൽ, ബ്ലസിൻ ജോൺ മലയിൽ എന്നിവരെയാണ് പരിശീലകർ ആയി തിരഞ്ഞെടുത്തിരിക്കുന്നത്.

സമാനതകളില്ലാത്ത അനുഭവങ്ങളും പ്രയോഗിക പരിചയവും അക്കാദമിക് മികവും ചേർത്തു വച്ച് മികച്ച ക്ലാസുകൾ തന്നെയായിരിക്കും ഇത്തവണയും ലഭിക്കുക എന്ന് സംഘാടകർ ഉറപ്പ് നൽകുന്നു.

മാസങ്ങൾക്ക് മുൻപ് ക്രൈസ്തവ ബോധി നേതൃത്വം
നല്കിയ മീഡിയ വെബിനാർ സംഘാടക മികവുകൊണ്ടും, അവതരണ രീതി കൊണ്ടും ഏറെ ശ്രേദ്ധേയവും, വിജയകരവും ആയിരുന്നു..

You might also like
Comments
Loading...