Sneak Peek into The Future- വരും കാലത്തിലേക്ക് ഒരെത്തി നോട്ടം- ടോക്ക് ഷോയുമായി അഗാപ്പെ

0 1,083

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ പാസ്റ്റർമാരുടെ മക്കളുടെ കൂട്ടായ്മ ആയ അഗപ്പേയുടെ (A.G.A.P.E) നേതൃത്വത്തിൽ സെപ്റ്റംബർ 26 നു വൈകിട്ട് 7.30pm മുതൽ ഒരു ടോക്ക് ഷോ സംഘടിപ്പിക്കുന്നു. ആരോഗ്യം, സാമ്പത്തികം, തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളെ ഉൾപ്പെടുത്തി വർത്തമാന-ഭാവി കാലങ്ങളിൽ (കോവിഡിന് ശേഷം) എങ്ങനെ നോക്കിക്കാണേണം എന്നതാണ് ഈ ചർച്ചയിലെ വിഷയം. Sneak Peek into the future (വരും കാലത്തിലേക്ക് ഒരെത്തിനോട്ടം) എന്ന ശീർഷകത്തിൽ നടത്തപ്പെടുന്ന ഈ പരിപാടിയിൽ ഡോ. ഡാലിയ നിംസൺ (സ്പെഷ്യലിസ്റ്റ് ഫിസിഷ്യൻ,ആരോഗ്യ മേഖല), Mr. നഥനയേൽ G.V (സാമ്പത്തിക വിദഗ്ധൻ), Mr. അലക്സ്‌ മാത്യു (HR, തൊഴിൽ രംഗ വിദഗ്ധൻ), ഡോ.ഐസക് പോൾ (വിദ്യാഭ്യാസ മേഖല) എന്നിവർ ചർച്ചകളിൽ പങ്കെടുക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ നടത്തപ്പെടുന്ന പ്രസ്തുത പരിപാടിക്ക് അഗാപ്പെയുടെ ഫേസ്ബുക് പേജിലും ഗ്രൂപ്പിലും യൂടൂബ് ചാനലിലും ലൈവ് ഉണ്ടായിരിക്കുന്നതാണ്. രഹബോത്ത് ഓൺലൈൻ ടിവി , എക്സൽ മീഡിയ എന്നിവർ മീഡിയ പാർട്ണർസ് ആയിരിക്കും

You might also like
Comments
Loading...