കോവിഡ്-19; സംസ്ഥാനത്ത് വ്യാപനം രൂക്ഷം, ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കും.
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രസ്താവിച്ചു. ഇന്ന് നടന്ന സർവകക്ഷി യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ നിലവിലെ സ്ഥിതി ഇങ്ങനെ തുടർന്നാൽ വലിയ അപകടത്തിലേക്ക് വീഴും എന്ന് ഓർമ്മിപ്പിച്ചു. പരിപാടികളിൽ നിശ്ചിത എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കാവൂ. വിവാഹം, മരണാനന്തര ചടങ്ങുകൾ അങ്ങനെ എന്ത് ചടങ്ങോ പരിപാടിയോ സംഘടിപ്പിച്ചാലും പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി പാലിക്കണമെന്നും അത് അത് ദേശത്തെ പാർട്ടികൾ ഏകാഭിപ്രായത്തോടെ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാടിനെയും ജനങ്ങളെയും മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം ഉണ്ടാകണം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. എന്നാൽ കോവിഡ് വ്യാപനം തടയാൻ സമ്പൂർണ ലോക്ക്ഡൗൺ മാർഗമല്ലെന്ന് സർവകക്ഷിയോഗം നിരീക്ഷിച്ചതായി മുഖ്യമന്ത്രി പ്രസ്താവിച്ചു.
Download ShalomBeats Radio
Android App | IOS App
അതെസമയം, ഇന്ന് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച 7354 പേരിൽ 6364 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 672 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 130 പേർ ആരോഗ്യപ്രവർത്തകരാണ്. 24 മണിക്കൂറിൽ 52, 755 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 3420 പേർ രോഗമുക്തരായി. സംസ്ഥാനത്ത് നിലവിൽ 61791 പേർ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.