സംസ്ഥാനത്ത് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ

0 3,728

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നാളെ (ഒക്ടോബർ 3) മുതൽ നിലവിൽ വരുന്നു. പകൽ 9 മണി മുതൽ മുതൽ ഒക്ടോബർ 31 അർധരാത്രി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 5 പേരിൽ കൂടുതൽ ഒത്തുചേരുന്നതിന് സംസ്ഥാനത്ത് നിരോധനം ഏര്പെടുത്തും. സി.ആർ.പി.സി 144 പ്രകാരം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എങ്കിലും നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ദൈവാലയങ്ങളിൽ ആരാധന നടത്തുന്നതിൽ തടസമുണ്ടായേക്കില്ല. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന ഉത്തരവ് പള്ളികളിൽ ബാധകമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കടകൾ തുറക്കാനും കടകളിൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്നും സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പ്രസ്താവിച്ചു

You might also like
Comments
Loading...