പാസ്റ്റർ തങ്കച്ചൻ ജോർജ് സെന്റർ പാസ്റ്ററായി ചുമതലയേറ്റു.

0 1,657

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി
ചാത്തന്നൂർ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ചാത്തന്നൂർ സെന്ററിൽ പുതിയ സെന്റർ പാസ്റ്ററായി തങ്കച്ചൻ ജോർജ് ചുമതലയേറ്റു. 02-10-2020 വെളളിയാഴ്ച രാവിലെ 10 മുതൽ കാരംകോട് എബൻ ഏസർ ചർച്ചിൽ നടന്ന യോഗത്തിൽ ആണ് നിയോഗിതനായത്.
സംസ്ഥാന പ്രസ്ബിറ്ററിയുടെ നിയമന പ്രകാരം സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി നിയമന പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. പാസ്റ്ററന്മാരായ ബഞ്ചമിൻ വർഗീസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോസ് കെ ഏബ്രഹാം, റ്റി. ഇ. വർഗീസ് എന്നിവരും കൂട്ടുശുശ്രുഷകർ ആയിരുന്നു. സെന്റർ വൈസ് പ്രസിഡന്റും ആദിച്ചനല്ലൂർ പെനിയേൽ ഐ പി സി ചർച്ച് ശുശ്രൂഷകനുമായിരുന്നു പാസ്റ്റർ തങ്കച്ചൻ ജോർജ് . സിസ്റ്റർ സാലി ഭാര്യയും, സ്റ്റാൻലി, സ്റ്റെഫിൻ എന്നിവർ മക്കളുമാണ്. യോഗത്തിന്റെ ആരംഭത്തിൽ കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളത്തിൽ സെന്ററിന്റെ ആരംഭം മുതൽ സെന്റർ പാസ്റ്റർ ചുമതല വഹിച്ചിരുന്ന പാസ്റ്റർ റ്റി.ഇ. വർഗീസിനും കുടുംബത്തിനും അനുമോദനവും മെമന്റോയും നല്കി. സെന്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജൻ വർഗീസ് പ്രശംസാപത്രം വായിച്ചു. സിസ്റ്റർ ജോയമ്മ വർഗീസ്, പാസ്റ്റർ റ്റി.ഇ. വർഗീസ് എന്നിവർ വിരമിക്കൽ സന്ദേശം നല്കി. സെന്റർ സെക്രട്ടറി പാസ്റ്റർ സാജൻ ഈശോ സ്വാഗതവും ഇവാൻജലിസം കൺവീനർ പാസ്റ്റർ സി റ്റി ജോസ് കൃതജ്ഞതയും അറിയിച്ചു. പാസ്റ്ററന്മാരായ വൈ. ജോൺസൻ, ജോസഫ് ജോൺ, ഷിജു. പി.എസ്., വിനോയ് വർഗീസ്,മാക്സ് വെൽ എം. ആർ, രാജേഷ്. വി, സഹോദരന്മാരായ പി.വി. കുട്ടപ്പൻ, മാത്യു സാം, യോഹന്നാൻ, അലക്സ് , സഹോദരി മിനി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.

You might also like
Comments
Loading...