ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തനത്തെ അടുത്തറിയാൻ സൗകര്യമൊരുക്കി ഇന്റർസെസ്സേഴ്സ് ഫോർ ഇൻഡ്യ.

0 1,760

നെടുമ്പാശ്ശേരി: ഉത്തരേന്ത്യയിലെ മിഷനറിമാരെ പരിചയപ്പെടുത്തുവാനായ, ഇന്റർസെസ്സേഴ്സ് ഫോർ ഇൻഡ്യ (ഐ.എഫ്.ഐ) സൂം ആപ്ലിക്കേഷൻ മുഖേന നടത്തുന്ന മീറ്റിംഗ് വിജയകരമായി പത്ത് ആഴ്ച്ച പിന്നിടുന്നു.
എല്ലാ തിങ്കളാഴ്ചയും രാത്രി 9 മുതൽ 10 വരെയാണ് മീറ്റിംഗ് സമയം.

ഈ മീറ്റിങ്ങിലൂടെ
വടക്കേ ഇന്ത്യൻ മിഷനറിമാരെ പരിചയപ്പെടാനും അവരുടെ ഹൃദയസ്പർശിയായ അനുഭവ സാക്ഷ്യങ്ങൾ കേൾക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിയ്ക്കുവാനും അവസരമുണ്ടാകും. യൂട്യൂബിലും തത്സമയം വീക്ഷിക്കാം.
സുവിശേഷീകരണത്തിനു കടുത്ത വെല്ലുവിളികൾ നേരിടുന്ന നോർത്ത് ഇന്ത്യൻ വയലുകളിലെ സുവിശേഷകരെ പരിചയപ്പെടാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: പാസ്റ്റർ സണ്ണി മാത്യു +91-97442 83728.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...