കോവിഡ് 19; സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക്, സ്കൂളുകൾ തുറക്കാനുള്ള മാർഗ നിർദേശം തയ്യാർ.

0 1,375

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതിൽ 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. 23 പേർ മരണപ്പെടുകയും ചെയ്‌തു. ഇതോടെ കോവിഡ് മൂലം ആകെ മരണം 859 ആയി. രോഗം സ്ഥിതികരിച്ച ജില്ലകൾ അടിസ്ഥാനത്തിൽ നോക്കുവാണെങ്കിൽ എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനിടയിൽ,1,49,111 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം, രാജ്യത്ത് അൺലോക്ക് 5-ന്റെ ഭാഗമായി സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മർഗനിർദേശങ്ങൾ പുറപ്പെടുവിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകൾ ഒക്ടോബർ 15 ന് ശേഷം തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രസ്ഥാവിച്ചിരുന്നു. സ്കൂളുകൾ തുറക്കണമെന്ന് നിർബന്ധമില്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എല്ലാ സ്കൂളുകളിലും ശുചിത്വം ഉറപ്പാക്കാൻ കർമസേനകൾ ഉണ്ടാവണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. കാമ്പസ് മുഴുവൻ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ നില കർശനമാക്കരുത്. വിദ്യാർഥികൾക്കും ജീവനക്കാർക്കും അസുഖ അവധി ആവശ്യമെങ്കിൽ അനുവദിക്കണം. രക്ഷിതാക്കളുടെ സമ്മതപത്രവുമായി മാത്രമെ വിദ്യാർഥികൾ സ്കൂളിലെത്താവൂ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...