“സ്റ്റാർട്ട്, ക്യാമറ,ആക്ഷൻ”. ക്രൈസ്തവ ബോധി ദൃശ്യമാധ്യമ വെബിനാറിന് തിരശീല ഉയർന്നു.
ജോ ഐസക്ക് കുളങ്ങര.
കോട്ടയം: മലയാളി ക്രൈസ്തവ സമൂഹത്തിലെ ശ്രദ്ധേയമായ സാഹിത്യ കൂട്ടായ്മയായ ക്രൈസ്തവ ബോധിയുടെ വിഷ്വൽ മീഡിയ വെബിനാറിനു അനുഗ്രഹീത തുടക്കം.
ഇന്ന് വൈകിട്ട് സോഷ്യൽ മീഡിയ സൂം
ഫ്ലാറ്റ് ഫോമിൽ കൂടി നടന്ന ആദ്യ സെക്ഷനിൽ
ക്രൈസ്തവ ബോധി സ്ഥാപക പ്രസിഡൻറ് പാസ്റ്റർ വി.പി.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുകയും,
പാസ്റ്റർ ബാബു ചെറിയാൻ ഔദ്യോഗികമായി വെബിനാർ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയും ചെയ്തു..
Download ShalomBeats Radio
Android App | IOS App
വിഷ്വൽ മീഡിയ രംഗത്തെ അടിസ്ഥാന തത്വങ്ങൾ, വീഡിയോ നിർമ്മാണം എന്നിവയെ കുറിച്ച്
ഈ മേഖലയിൽ വിദഗ്ധൻ ആയ
ഷാജൻ പാറക്കടവിൽ കളാസുകൾ എടുത്തു.
ഇന്ന് മുതൽ 8 വരെയും 13, 14 തീയതികളിലുമായി 5 ദിവസത്തെ പരിശീലന പരിപാടിയിൽ വിഷ്വൽ മീഡിയ രംഗത്തെ അടിസ്ഥാന തത്വങ്ങൾ, വീഡിയോ നിർമ്മാണം, ആങ്കറിംഗ്, റിപ്പോർട്ടിംഗ്, പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷ്ൻ, പോസ്റ്റ് പ്രൊഡക്ഷൻ, ഡോക്യുമെൻ്ററി നിർമ്മാണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
പാസ്റ്റർ ജോയി നെടുങ്കുന്നം പ്രാർത്ഥിച്ചു ആരംഭിക്കുകയും,ജോമോൻ എബ്രഹാം സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകിയ ഈ മീറ്റിംഗിൽ ഷാജൻ ജോൺ ഇടയ്ക്കാട് സ്വാഗതവും ഷിബു മുള്ളങ്കാട്ടിൽ നന്ദിയും പറയും ചെയ്തു.ഡോ ജയിംസ് ജോർജ് വെൺമണി പ്രാർത്ഥിച്ചു ഇന്നത്തെ മീറ്റിംഗിൽ അവസാനിപ്പിച്ചു.
സമാനതകളില്ലാത്ത അനുഭവങ്ങളും പ്രയോഗിക പരിചയവും അക്കാദമിക് മികവും ചേർത്തു വച്ച് മികച്ച ക്ലാസുകൾ ആയിരിക്കും ഇനിയുള്ള നാളുകളിൽ ബോധി തങ്ങളുടെ വിദ്യാർത്ഥികൾക്കായി കരുത്തിവെച്ചിരിക്കുന്നത് എന്ന് സംഘാടകർ തുറന്ന് സമ്മതിക്കുമ്പോൾ ക്രൈസ്തവ
കൈരളിക്ക് വരും നാളുകളിൽ ദൃശ്യ വിരുന്നുകൾ ഒരുക്കുവാൻ ഒരു പുതിയ തലമുറ രൂപപ്പെടും എന്നത് തീർച്ച..