ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ എക്സ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഇനി ഓണ്‍ലൈനിൽ

0 900

അടൂർ: ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ    
എക്സ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഇനിമുതൽ ഓണ്‍ലൈനിലും
ലഭിക്കും.
ലോകത്തെവിടെയിരുന്നും ഫെയിത്ത് തിയോളജിക്കല്‍ സെമിനാരിയുടെ എക്സ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഓണ്‍ലൈനില്‍ പഠിച്ചു സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബിരുദം നേടാം.

സെറാമ്പൂര്‍ യൂണിവേഴ്സിയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പെന്തകൊസ്തു സെമിനാരിയായ ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയും ഗ്രേറ്റ് വിഷന്‍ മിനിസ്ട്രി കലയപുരവും  സംയുക്തമായി നടത്തുന്ന ഈ സംരംഭം  ഒക്ടോബര്‍ 9ന് ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ ഫൗണ്ടര്‍ പ്രസിഡന്‍റ് റവ. ഡോ.ടി.ജി കോശി  ഉദ്ഘാടനം ചെയ്തു.  
എക്സ്റ്റന്‍ഷന്‍ കോഡിനേറ്റര്‍ റവ.വി.എം. വര്‍ഗ്ഗീസ്  പ്രാര്‍ത്ഥിച്ചു. ഡയറക്ടര്‍ റവ.ഡോ. കെ.എം. മാത്യൂ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ഷാജി മാത്യൂ ഇടമണ്ണിനു ദൈവം നല്‍കിയ ഈ ദര്‍ശനം സെമിനാരിയുടെ പുതിയ നാഴികകല്ലാണെന്ന്  ഡോ.കെ.എം മാത്യൂ , ഡോ. ആനി ജോര്‍ജ്ജ്, ഡോ.ബി.വര്‍ഗ്ഗീസ്, ഡോ.സണ്ണി.പി. എന്നിവര്‍ പ്രസ്താവിച്ചു. റവ.ഡോ. മാത്യൂസ് .സി. വര്‍ഗ്ഗീസ് നേതൃത്വം നല്‍കി.   പാസ്റ്റര്‍ ഷാജി മാത്യൂ ഇടമണ്‍ മുഖ്യ സന്ദേശം നല്‍കി. സെമിനാരിയില്‍ പോയി പഠിക്കാന്‍ ആഗ്രഹിച്ചിട്ടും സാഹചര്യങ്ങള്‍ അനുവദിക്കാതിരുന്നവര്‍ക്കും, ജോലിയോടൊപ്പം കര്‍ത്താവിന്‍റെ വേല ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും   പ്രയോജനം ചെയ്യുന്ന ഈ കോഴ്സുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്..
ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി പ്രത്യേകം തയ്യാറാക്കിയ മികച്ച നിലവാരമുള്ള നോട്ടുകള്‍, വിഡിയോ ക്ലാസ്സുകൾ എന്നിവ കോഴ്സുകള്‍ക്കൊപ്പം ലഭിക്കും. അവരവരുടെ സമയത്തും സൗകര്യത്തിനും പഠിക്കാം എന്നുള്ളതാണ് ഇതിന്റെ മെച്ചം.

Download ShalomBeats Radio 

Android App  | IOS App 

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്പെറ്റ്സിനും ബന്ധപ്പെടേണ്ട നമ്പർ: +91 90204 06080

You might also like
Comments
Loading...