വിവാഹ സഹായം വിതരണം ചെയ്തു

0 1,124

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാര്‍ട്ട്‌മെന്റ് വിവാഹ ധന സഹായം രണ്ട് യുവതികളുടെ മാതാപിതാക്കള്‍ക്ക് വിതരണം ചെയ്തു. പാസ്റ്റര്‍ ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ ദുബായ് വിവാഹ സഹായത്തിന്റെ
മുഖ്യ പ്രയോക്താവായിരുന്നു. സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ നടന്ന സമ്മേളനത്തിന് യുപിജി ഡയറക്ടര്‍ പാസ്റ്റര്‍ വിനോദ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ റ്റി.എം മാമച്ചന്‍, എഡ്യുക്കേഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു. കെ മാത്യു എന്നിവര്‍ വിവാഹ ധന സഹായ വിതരണം നടത്തി. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. സി സി തോമസ് ആശംസയര്‍പ്പിച്ചു. പാസ്റ്റര്‍ ബിജു ബി ജോസഫ്, ബ്രദര്‍ നൈനാന്‍ ഡാനിയേല്‍, ബ്രദര്‍ ജോജി, ബ്രദര്‍ തോമസ്‌കുട്ടി ജേക്കബ്ബ്, ഡോക്ടര്‍ ബേബി ജോണ്‍ എന്നിവര്‍ ദുബായ് സഭയെ പ്രതിനിധീകരിച്ച് സംസാരിച്ചു. പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍, ബ്രദര്‍ റ്റി യോഹന്നാന്‍ എന്നിവര്‍ ആശംസ സന്ദേശം പറഞ്ഞു. ഇതുവരെ 3 ഘട്ടങ്ങളിലായി 6 യുവതികൾക്ക് വിവാഹസഹായം വിതരണം ചെയ്തു. യുപിജി ഡിപ്പാര്‍ട്ട്‌മെന്റും ദുബായ് ചര്‍ച്ച് ഓഫ് ഗോഡ് സഭയും സമ്മേളനത്തിന് നേതൃത്വം നല്കി.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...