പാസ്‌റ്റര്‍ രാജീവ് ജോണിന് പുരസ്കാരം നൽകി ആദരിച്ചു
കോട്ടയം: പട്ടണത്തിലെ നിരാലംബരായ ആളുകള്‍ക്കു രാത്രി ഭക്ഷണമൊരുക്കുന്ന പാസ്‌റ്റര്‍ രാജീവ് ജോണിനു പെന്തക്കോസ്‌ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അനുമോദിച്ചു. കോവിഡ് ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ (മാർച്ച് 22) ആരംഭിച്ച തെരുവോര ഭക്ഷണ വിതരണം 200 ദിവസങ്ങൾ പിന്നിട്ടതിന് ആയിരുന്നു ആദരം. അസംബ്ലിസ് ഓഫ് ഗോഡ് ഒളശ്ശ റെവലേഷൻ സഭയുടെ പാസ്റ്റർ ആണ് രാജീവ് ജോൺ.
Download ShalomBeats Radio
Android App | IOS App
പി.സി.ഐ
ജില്ലാ പ്രസിഡന്റ് പി.എ. ജെയിംസിന്റെ അധ്യക്ഷതയില്‍ ദേശീയ പ്രസിഡന്റ് എന്‍.എം.രാജു “അന്നമിത്ര” പുരസ്കാരം നല്‍കി. വിശ്വാസികളുടെ പ്രവര്‍ത്തന മനോഭാവങ്ങളില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമാണന്ന് എന്‍.എം. രാജു പറഞ്ഞു.
ഒക്ടോബർ 19-ാം തിയതി വൈകിട്ട് 4.00 മണിക്ക് കറുകച്ചാൽ ദൈവംപടി ഹോം ഓഫ് ജോയ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ ജില്ലാ രക്ഷാധികാരി പാസ്റ്റർ എബ്രഹാം ജോൺ മുഖ്യ സന്ദേശം നൽകി. ജില്ലാ സെക്രട്ടറി പാസ്റ്റർ ടി. വി. തോമസ് അനുഗ്രഹ പ്രാർത്ഥന നടത്തി. നാഷണൽ കൌൺസിൽ അംഗം പാസ്റ്റർ കെ.ഒ. ജോൺസൻ അനുമോദന പ്രഭാഷണവും ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷാജി മാലം പുരസ്‌കാര അവതരണ പ്രഭാഷണവും നടത്തി. പാസ്റ്റർമാരായ ഷാജി ചിങ്ങവനം, ജോൺ വർഗീസ്, ബിനോയ് ചാക്കോ, സാജു ജോൺ,ബിജു ഉള്ളട്ടിൽ സുവിശേഷകന്മാരായ ജോസഫ് എബ്രഹാം, മാത്യു പാമ്പാടി എന്നിവർ ആശംസകൾ അറിയിച്ചു.
ജോസഫ് ചാക്കോ, മാത്യു പാമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി. പാസ്‌റ്റര്‍ രാജീവ് ജോണ്‍ മറുപടിയിൽ മാര്‍ച്ച് 22 നു തുടങ്ങിയ ഈ സേവനം മുടങ്ങാതെ നടത്താനാണ് തീരുമാനമെന്ന് അറിയിച്ചു.