കോവിഡ് മുക്തരാകുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങൾ: തുടർസേവനത്തിന് മാര്‍ഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം ഭേദമായവരില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ പോസ്റ്റ്-കോവിഡ് ക്ലിനിക്കുകൾ സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡി.കോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക് തുടങ്ങും. സ്‌പെഷലിസ്റ്റുകളുമായി സംസാരിക്കാന്‍ ടെലി മെഡിസിന്‍ സൗകര്യം ഒരുക്കും.
കോവിഡ് മുക്തരായ ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉളളവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് കോവിഡാനന്തര ക്ലിനിക്കുകൾ ആരംഭിക്കുന്നത്.കോവിഡ് മുക്തരാകുന്ന പലര്‍ക്കും രോഗലക്ഷണങ്ങള്‍ നീണ്ടു നിൽക്കുന്നതായാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. യൗവനക്കാരിൽ പോലും ദീര്‍ഘകാലത്തേക്കു ശ്വാസകോശ പ്രശ്നങ്ങളും മറ്റും കാണുന്നതായി റിപ്പോർട്ടുകളുണ്ട്. 5 ശതമാനം പേര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നതായും 10 മുതല്‍ 15 ശതമാനം പേര്‍ക്കും സാരമായ ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കുന്നതായുമാണ് വിലയിരുത്തൽ.