ഒന്നായ് പാടാം യേശുവിനായി മെഗാ മ്യൂസിക് പ്രോഗ്രാം വിപുലമായ ക്രമീകരണങ്ങള്‍ക്ക് 2018 ജൂലൈ 10 ന് (ചൊവ്വ) തിരുവല്ലയില്‍ തുടക്കമാകുന്നു

വാര്‍ത്ത: ജോജി ഐപ്പ് മാത്യൂസ്.

0 1,972

തിരുവല്ല: മനുഷ്യജീവിതത്തിന് താളം കണ്ടെത്തുന്ന പ്രധാന ഘടകമാണ് സംഗീതം. അതിനെ ഇഷ്ടപ്പെടുകയോ ഒപ്പം താളം പിടിക്കുകയോ ചെയ്യാത്തവര്‍ ആരും ഇല്ല. െ്രെകസ്തവ ആരാധനയില്‍ പ്രത്യേകിച്ച് പെന്തക്കോസ്തു സമൂഹത്തിന് പ്രധാന ഘടകമാണ് സംഗീതം. ഒരു നൂറ്റാണ്ടിനിടെയുള്ള ഭാരതത്തിലെ പെന്തക്കോസ്തിന്റെ ആരംഭകാല അനുഭവങ്ങളുടെ നേര്‍കാഴ്ച്ചയുടെ ദൃശ്യാനുഭവം ഒരുക്കുന്ന ചരിത്ര സന്ധ്യയാകും 2018-ലെ ക്രിസ്മസ് രാവ് (ഡിസംബര്‍ 25 ചൊവ്വ).
1000 സംഗീതജ്ഞരും ലക്ഷം ശ്രോതാക്കളുമായി തിരുവല്ലയുടെ ചരിത്രം തന്നെ മാറ്റിയെഴുതുന്ന മെഗാ ഇവന്റിനായി ഒരുങ്ങാനുള്ള തുടക്കമാണ് ജൂലൈ 10 ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവല്ല രാമന്‍ചിറ സ്‌റ്റേഡിയം ചര്‍ച്ച് ഓഫ് ഗോഡ്(എംസി റോഡ്) ഹാളില്‍ നടക്കുന്നത്.
സഭാ ലീഡേഴ്‌സും സംഗീതജ്ഞരും വിവിധ പ്രാദേശിക സഭാ ശുശ്രൂഷകന്മാരും പ്രതിനിധികളും പങ്കെടുക്കുന്നു.
വിപുലമായ ക്രമീകരണങ്ങളില്‍ പാസ്റ്റര്‍/സഹോദരന്‍/സഹോദരി പങ്കാളിയാകേണമെ. മലയാളത്തിലെ െ്രെകസ്തവ സംഗീതജ്ഞരോടൊപ്പം പന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയും മുഖ്യസംഘാടകരാണ്.എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാകണേ. മഞ്ഞാടിയിലുള്ള പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യാ ഓഫീസ് കോംപ്ലക്‌സില്‍ പാസ്റ്റര്‍ ജോണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ഒന്നായ് പാടാം പ്രെയര്‍ റൂം സജീവമാണ്. ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.

You might also like
Comments
Loading...