കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ 10 ദിന ഉണർവ്വു യോഗങ്ങൾ നാളെ മുതൽ

0 717

കുണ്ടറ: കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസങ്ങളിൽ നടത്തപ്പെടുന്ന റിവൈവൽ മീറ്റിങ്ങ് നാളെ ആരംഭിക്കുന്നു. 2020 നവംബർ 6 മുതൽ 15 വരെ, ദിവസവും ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ 8:30 വരെ സൂം അപ്പ്ളിക്കേഷനിലാണ് യോഗങ്ങൾ നടത്തപ്പെടുന്നത്.

അനുഗ്രഹീതമായ ഈ മീറ്റിങ്ങിൽ പാസ്റ്റർമാരായ ജോർജ് പി ചാക്കോ, ജേക്കബ് മാത്യു, ബിജു മാത്യു, സന്തോഷ് തര്യൻ, ജേക്കബ് വർഗ്ഗീസ്, കെ കെ മാത്യു, വർഗീസ് എം സാമുവേൽ തുടങ്ങിയവർ ദൈവ വചനസന്ദേശം നല്കും. സഭാ ശുശ്രൂഷകർ പാസ്റ്റർ തോമസ് ഫിലിപ്പ് നേതൃത്വം നൽകുന്ന യോഗങ്ങളിൽ കുണ്ടറ ഏ.ജി. ചർച്ച് ക്വയർ, ഹാഗിയോസ് ബീറ്റ്സ്, ബ്രദേഴ്സ് സന്തോഷ് വാഴയിൽ, എബിൻ അലക്സ്, ടോം തോമസ്, ടെൻസിൽ വിൽസൻ തുടങ്ങിയവർ ഗാനശുശ്രൂഷക്ക് നേതൃത്വം നല്കും.
സമർ ടിവി (Zamar Tv) യുടെ ഫേസ് ബുക്ക് പേജിലും യുടൂബ് ചാനലിലും തത്സമയം കാണാവുന്നതാണ്.
Zoom ID: 5552527921

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ തോമസ് ഫിലിപ്പ്
(+91 94471 30365)

You might also like
Comments
Loading...