കുമ്പനാട് കൺവൻഷൻ ജനുവരി 17 മുതൽ

0 2,148

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ 97-ാമത് ജനറൽ കൺവൻഷൻ ജനുവരി 17-24 വരെ നടക്കും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തെ ഗ്രൗണ്ടിൽ നിയന്ത്രിതമായി യോഗങ്ങൾ നടത്താനാണ് തീരുമാനം.

17 ന് വൈകിട്ട് 5.30ന് ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ വകുപ്പിൻ്റെയും മാനദണ്ഡങ്ങളനുസരിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൈതാനത്ത് നിശ്ചിത എണ്ണം ആളുകളെ പ്രവേശിപ്പിക്കും. ഈ വർഷം പകൽ യോഗങ്ങൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

എല്ലാ ദിവസവും വൈകിട്ട് 5.30-9.00 വരെ നടക്കുന്ന യോഗങ്ങളിൽ ജനറൽ കൗൺസിൽ ഭാരവാഹികളും വിവിധ സ്റ്റേറ്റ്/റീജിയൻ ഭാരവാഹികളും പ്രസംഗിക്കും. കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൺവൻഷനോടനുബന്ധിച്ച് തിങ്കൾ മുതൽ വ്യാഴം വരെ വൈകിട്ട് 5.30 മുതൽ 6.00 വരെ സണ്ടേസ്‌കൂൾ/പിവൈപിഎ മീറ്റിംഗുകൾ, സഹോദരി സമ്മേളനം, യൂത്ത് അഡ്വാൻസ്, ഹിന്ദി ഭാഷയിലുള്ള മീറ്റിംഗുകൾ എന്നിവയും നടത്തപ്പെടും.

യോഗങ്ങൾ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ടി.വി. ചാനലുകളിലൂടെയും തൽസമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

You might also like
Comments
Loading...