ഗിൽഗാൽ ആശ്വാസഭവനിൽ 200 പേർ നെഗറ്റീവ്

0 670

ഇരവിപേരൂർ: ഗിൽഗാൽ ആശ്വാസ ഭവനിലെ വൈഷമ്യ ഘട്ടത്തിന് ആശ്വാസം പകർന്ന് 200 പേരുടെ പരിശോനാ ഫലം നെഗറ്റീവ് ആയി. ഇവിടെ അന്തേവാസികളും ജീവനക്കാരും ഉൾപ്പെടെ 225 പേര് കൂട്ടമായി കോവിഡ് ബാധിതരായ വാർത്ത മാധ്യമങ്ങളിലും മറ്റും വന്നതു മുതൽ സംഘടനാ ഭേദമില്ലാതെ ദൈവമക്കളും അഭ്യുതയകാംക്ഷികളും പ്രാർത്ഥിച്ചു വരികയായിരുന്നു. ഇന്നലെ സ്റ്റാഫും അന്തേവാസികളും ഉൾപ്പടെ 102 പേർക്കുകൂടെ PCR ടെസ്റ്റ് നടത്തി അതിൽ 23 പേര് പോസിറ്റീവ് ആയിട്ടുണ്ട് എന്നാൽ ആരുടേയും സ്ഥിതി വിഷമാവസ്ഥയിലല്ല. പ്രതിസന്ധിഘട്ടം പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും കടുത്ത ആശങ്കകൾ മാറി. ഇനിയും ചിലരുടെകൂടെ പരിശോധനാ ഫലം വരാനുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

315 അന്തേവാസികളും 65 സ്റ്റാഫുകളും ഉൾപ്പെടെ 380 അംഗങ്ങൾ അടങ്ങുന്ന കുടുംബമാണ് ഗില്ഗാൽ ആശ്വാസ ഭവൻ. ഇതിൽ 25 സ്റ്റാഫുകൾക്ക് കോവിഡ് പോസിറ്റീവ് ആയതു പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഗിൽഗാലിലെ പാചകപ്പുര പൂർണമായും അടച്ചു. ഇപ്പോൾ പുറത്തു താൽകാലിക ഷെഡിൽ
മൂന്നുനേരവും ഭക്ഷണമൊരുക്കി ഗില്ഗാൽ പ്രവേശന കവാടത്തിൽ എത്തിക്കും. അവിടെ വെച്ച് ആഹാരം വേറെ പാത്രങ്ങളിലാക്കി ഉന്തുവണ്ടിയിൽ അകത്തു കൊണ്ടുവരും. ഡൈനിങ് ഹാളും അടച്ചതോടുകൂടി വാർഡുകളിൽ ഓരോ അന്തേവാസികളുടെയും അടുക്കൽ ഭക്ഷണം എത്തിക്കണം. പാത്രങ്ങൾ ജോലി ഉൾപ്പെടെ കഠിന അധ്വാനം ഇതിനു പിന്നിലുണ്ട്.

20 വർഷമായി പാസ്റ്റർ പ്രിൻസിന്റെ നേതൃത്വത്തിൽ വിശ്വസ്തതയോടും സുതാര്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഗില്ഗാൽ ആശ്വാസ ഭവൻ. പാസ്റ്റർ പ്രിൻസ് കുടുംബത്തിന്റെ ത്യാഗ മനോഭാവവും നിസ്വാർത്ഥ സേവനവുമാണ് ഗില്ഗാലിനെ പൊതു സമൂഹത്തിൽ സ്വീകാര്യമാക്കിയത്. സേവന മേഖലയിൽ ക്രിസ്തുവിന്റെ സ്നേഹം പരത്തുന്നതിൽ ഉത്സുകരായ ഇവർക്കു ദൈവജനത്തിന്റെ പ്രാർത്ഥനയും സഹകരണവും അത്യന്താപേക്ഷിതമാണ്.പാസ്റ്റർ പ്രിൻസിനെ ബന്ധപ്പെടേണ്ട നമ്പർ : +919447064922

You might also like
Comments
Loading...