മല്ലപ്പള്ളി യു.പി.എഫ് 17-മത് കൺവെൻഷൻ നവം. 26 മുതൽ

0 958

മല്ലപ്പള്ളി: മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ പെന്തെക്കോസ്ത് സഭകളുടെ ഐക്യ വേദിയായ എം.യു.പി.എഫ് 17-മത് കൺവൻഷൻ നവംബർ 26 വ്യാഴം മുതൽ 29 ഞായർ വരെ നടക്കും. ദിവസവും വൈകിട്ട് 7.30 മുതൽ  സൂം പ്ലാറ്റ്ഫോമിലാണ് നടത്തപ്പെടുന്നത്.

എം.യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ ടി. വി പോത്തൻ ഉദ്ഘാടനം ചെയ്യുന്ന ഈ കൺവൻഷനിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ , പോൾ ഗോപാലകൃഷ്ണൻ , റെജി ശാസ്താംകോട്ട , സിംജൻ ജേക്കബ് ചീരൻ (യു.എസ്.എ) എന്നിവർ പ്രസംഗിക്കും.

Download ShalomBeats Radio 

Android App  | IOS App 

വിവിധ ദിവസങ്ങളിൽ സുവിശേഷകൻ റോണി ജോൺ (ബീഹാർ), പാസ്റ്റർ ലിബു വാഴയിൽ (ഡൽഹി), സ്റ്റീവ് ജോസഫ് സാം (കാനഡ), ഫിന്നി തോമസ് (മല്ലപ്പള്ളി) എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പ്രകാശ് വി മാത്യു, പാസ്റ്റർ സുരേഷ് കുമാർ ജനറൽ കൺവീനർമാരായി പ്രവർത്തിക്കുന്നു. പാസ്റ്റർ സാം പി ജോസഫ്, എം.എ ഫിലിപ്പ്, പാസ്റ്റർ ബിനോയ്‌ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
94475 95621, 94460 51253

You might also like
Comments
Loading...