ബെഥേൽ ബൈബിൾ കോളേജ്: പൂർവ്വ വിദ്യാർത്ഥി സംഗമം നവം. 11ന്

0 1,355

പുനലൂർ: ബെഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാർഷിക സമ്മേളനം നവംബർ 11ന് വൈകിട്ട് 7-00 മണി മുതൽ 9.00 മണി വരെ നടക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഈ വർഷം സൂമിലൂടെയാണ് നടക്കുക. യോഗത്തിൽ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പാസ്റ്റർ ജെ.ജോൺസൺ അധ്യക്ഷത വഹിക്കും. എ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ
പാസ്റ്റർ കോശി വൈദ്യൻ മുഖ്യസന്ദേശം നൽകും. പ്രിൻസിപ്പൽ പാസ്റ്റർ സാമുവൽകുട്ടി ടി.എസ്. ബൈബിൾ കോളേജിനെ പ്രതിനിധീകരിച്ച് സംസാരിക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
സൂം ID: 2526 31 8251
പാസ്‌കോഡ്: 12345

You might also like
Comments
Loading...