വിക്ലിഫ് പ്രാർത്ഥനാദിനം നാളെ
തിരുവല്ല: ബൈബിൾ പരിഭാഷാ രംഗത്തു പ്രവർത്തിക്കുന്ന വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നാളെ (നവംബർ 11) ലോകപ്രാർത്ഥനാ ദിനമായി ആചരിക്കും. സൂം ആപ്ലിക്കേഷനിലൂടെയായിരിക്കും ഈ പ്രാർത്ഥനാ സമ്മേളനം നടത്തുക.
അനുഗ്രഹീതമായ ഈ പ്രാർത്ഥനായോഗത്തിൽ വിക്ലിഫ് ഇന്ത്യ സ്ഥാപകൻ ഡോ. ജേക്കബ് ജോർജ്, പാസ്റ്റർ ജോ തോമസ് എബ്രഹാം എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.
വിക്ലിഫ് ഇന്ത്യ ചെയർമാൻ തിമൊഥി ദാനിയേൽ, ഇന്ത്യയിലെ വിവിധ ഭാഷകളിൽ ആദ്യമായി പരിഭാഷപ്പെടുത്തിയ ബൈബിളുകളുടെ ഡിജിറ്റൽ ആപ്പുകളുടെ സമർപ്പണശുശ്രൂഷ നിർവ്വഹിക്കും. ഡോ. ബ്ലസ്സൻ മേമന ആരാധനയ്ക്ക് നേതൃത്വം നൽകും.
Download ShalomBeats Radio
Android App | IOS App
ബൈബിൾ പരിഭാഷകൻ കാമറോൺ ടൌൺസെൻറിൻറെ ദീർഘനാളത്തെ പ്രാർത്ഥനയായിരുന്നു മെക്സിക്കോയിലെ ചില സമൂഹങ്ങളിൽ ചെന്ന് അവിടുത്തെ ഭാഷകളിൽ
ബൈബിൾ പരിഭാഷ ചെയ്യുകയെന്നത്. അതിന് വളരെ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നു. ദീർഘവർഷത്തെ അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ദൈവം മറുപടി നൽകി. 1933 നവംമ്പർ 11 ന് മെക്സിക്കോ അതിർത്തി കടന്ന് ആ ഭാഷാ സമൂഹങ്ങളിൽ ചെല്ലുവാൻ അദ്ദേഹത്തിനും കൂട്ടർക്കും സാധിച്ചു. ഇതിന്റെ ഫലമായി വിക്ലിഫ് ബൈബിൾ പരിഭാഷകർ എന്നപേരിൽ ഒരു സംഘടനരൂപികരിക്കപ്പെട്ടു. ഇന്ന് ലോകമെമ്പാടും വിക്ലിഫിന്റെ പരിഭാഷാപ്രവർത്തനം അനുഗ്രഹമായി നടന്നുവരുന്നു.
പിൽക്കാലത്ത് നവംമ്പർ 11 വിക്ലിഫ് പ്രാർത്ഥനാദിനമായി ആചരിക്കുവാൻ തുടങ്ങി. ഭാഷാസമൂഹങ്ങളിൽ നടക്കുന്ന പരിവർത്തനത്തിന്റെ കഥകൾ അനേകരുടെ പ്രാർത്ഥനയുടെ ഫലമാണ്. ഈ നവംബർ മാസത്തിൽ ഇന്ത്യയിലെ ഒരോ ഭാഷാസമൂഹങ്ങൾക്കുംവേണ്ടിയും പ്രത്യേകിച്ച് മാതൃഭാഷയിൽ ഒരു വാക്യംപോലും ലഭ്യമല്ലാത്ത ഭാഷകൾക്കും വേണ്ടിയും പ്രാർത്ഥിക്കുവാൻ വിക്ലിഫ് ഇന്ത്യ CEO ഇവാ.സാം കൊണ്ടാഴി ആഹ്വാനം ചെയ്തു.