ഗോഡ്സ് ഓൺ ചിൽഡ്രൻ” ഇടയ്ക്കാട് 25 ആം കുടുംബ കൂട്ടായ്മ.. സമർപ്പണ സന്ദേശവും ആരാധനയും.

0 544

Download ShalomBeats Radio 

Android App  | IOS App 

കൊല്ലം ജില്ലയിലെ പോരുവഴി ഇടയ്ക്കാട് എന്ന കൊച്ചു ഗ്രാമം. പേര് കൊണ്ടും, പെരുമ കൊണ്ടും മുൻപിൽ നിൽക്കുന്ന ഈ ഗ്രാമത്തിലെ ഏഴിൽ പരം ക്രൈസ്തവ സഭാ വിശ്വാസികളുടെ കൂടിച്ചേരലുകളിൽ ഉടലെടുത്തതാണ്
*”ഗോഡ്സ് ഓൺ ചിൽഡ്രൻ” ഇടയ്ക്കാട് എന്ന കുടുംബകൂട്ടായ്മ.

ഒരു കോവിഡ് കാലം എങ്ങനെ ആത്മീയമായി പ്രയോജനപ്പെടുത്താം എന്ന് കാണിച്ചുതരുകയാണ് ഇവർ.

ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരിക്കുന്ന ഇടയ്ക്കാട്കാർ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ഈ കൂട്ടായ്മയിൽ എത്തിച്ചേരും. പരസ്പരം കുശലാന്വേഷണം നടത്തും, പാട്ടുകൾ പാടും, മധ്യസ്ത പ്രാർത്ഥനകൾ നടത്തും, ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

ഈ ആത്മീക സംഗമമായ ഇടയ്ക്കാട് കുടുംബകൂട്ടായ്മ വരുന്ന ശനിയാഴ്ച 25 ആഴ്ചകൾ പിന്നിടുകയാണ്.
ഈ കൂട്ടായ്മയുടെ ഇരുപത്തഞ്ചാമത്തെ മീറ്റിംഗ് സമർപ്പണ മീറ്റിംഗായ സംഘടിപ്പിക്കുകയാണ് അതിന്റെ അണിയറ പ്രവർത്തകർ. 14.11.2020, ശനിയാഴ്ച വൈകിട്ട് 8 മണിക്ക് നടക്കുന്ന ഈ കൂട്ടായ്മയിൽ ബ്രദർ ബിന്നി എബ്രഹാം, ബ്രദർ ഫിന്നി എബ്രഹാം എന്നിവർ അതിഥികളായി പങ്കെടുക്കും.
ബ്രദർ ബിന്നി എബ്രഹാം ദൈവ വചനത്തിൽ നിന്നു സംസാരിക്കുമ്പോൾ
ഫിന്നി എബ്രഹാം ആത്മീയ ആരാധനകൾക്ക് നേതൃത്വം നൽകും.

വിവിധ പെന്തക്കോസ്ത് സഭാ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തർ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുക്കുകയും, തങ്ങളുടെ ആശംസകൾ വീഡിയോ വഴി അറിയിക്കുകയും ചെയ്യും. ബ്രദർ ഷാജൻ ജോൺ ഇടയ്ക്കാട് സൂം മീറ്റിംഗ് കോ ഓർഡിനേറ്റർ ആയി നേതൃത്വം നൽകും.

ഇരുപത്തിഅഞ്ചാം മീറ്റിംഗിന്റെ നിറവിൽ ഒരു ഗ്രാമം സന്തോഷിക്കുമ്പോൾ അതിൽ പങ്ക് ചേർന്ന് ദൈവനാമം ഉയർത്തുവാൻ നിങ്ങളെയും ക്ഷണിക്കുകയാണ്..
വരു സൂം ഫ്ലാറ്റ്ഫോമിലൂടെ നിങ്ങൾക്കും ജോയിൻ ചെയ്യാം..

Zoom ID : 719 200 1829
Password : 300

You might also like
Comments
Loading...