ഐ.പി.സി. കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 17 മുതൽ 20 വരെ നടക്കും.

0 480

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 17 മുതൽ 20 വരെ വിവിധ ഓൺലൈൻ വേദികളിലായി നടക്കും.

ഡിസംബർ 17 ന് വ്യാഴാഴ്ച വൈകിട്ട് 6.30 ന് സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. അഭിഷിക്തരായ ദൈവ ദാസന്മാർ വചന ശുശ്രൂഷകൾ നിർവഹിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് പൊതുയോഗവും സമാപന ദിവസമായ ഡിസം. 20ന് ഞായറാഴ്ച പകൽ സംയുക്ത സഭാ യോഗവും നടക്കും.

Download ShalomBeats Radio 

Android App  | IOS App 

നവം.11 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പാസ്റ്റർ സി.സി.ഏബ്രഹാം അദ്ധ്യക്ഷനായി നടന്ന കൺവൻഷൻ്റെ ആലോചന മീറ്റിംഗിൽ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അവലോകന ചർച്ചയ്ക്ക് നേതൃത്വം നല്കി. പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ (ജനറൽ കൺവീനർ), ജോൺസൺ മാത്യു കോട്ടയം, സജി മത്തായി കാതേട്ട് (ജനറൽ ജോയിൻ്റ് കൺവീനേഴ്സ് ), അജി കല്ലുങ്കൽ (മ്യൂസിക് കൺവീനർ), ഫിന്നി പി മാത്യു, വെസ്ലി ഏബഹാം (ഇവൻ്റ് കൺവീനേഴ്സ് ) പാസ്റ്റർ അലക്സ് പാപ്പച്ചൻ (ലോജിസ്റ്റിക് കൺവീനർ), പി.എം ഫിലിപ്പ്, കുഞ്ഞച്ചൻ വാളകം, പാസ്റ്റർ ബിജോയ് കുര്യാക്കോസ്, ബോബി തോമസ് (ഫിനാൻസ് കൺവീനേഴ്സ് ) എന്നിവർ കൺവൻഷൻ്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് നേതൃത്വം നല്കി.

You might also like
Comments
Loading...