ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 – 27 തീയതികളിൽ

0 496

ചെറുവക്കൽ: ഐപിസി വേങ്ങൂർ സെന്ററിന്റെയും, കിളിമാനൂർ ഏരിയയുടെയും, ന്യുലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 28-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 ഞായർ മുതൽ 27 ഞായർ വരെ ഇന്ത്യൻ സമയം വൈകിട്ട് 7.00 മണി മുതൽ 9.00 വരെ, ന്യൂലൈഫ് ഗ്രൗണ്ടിൽ  നടക്കും.

പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ റെജി ശാസ്താങ്കോട്ട, സി.ജെ. മനുവേൽ, ജോൺസൺ മേമന, റോയ് ഡാനിയേൽ മാത്യു, സാബു വർഗീസ്സ്, വറുഗീസ്സ് എബ്രഹാം, ഷിബു തോമസ്, കെ. പി. ജോസ് തുടങ്ങിയവർ പ്രസംഗിക്കും.

Download ShalomBeats Radio 

Android App  | IOS App 

ന്യൂലൈഫ് സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർമാരായ കെ. ബെന്നി, കെ. ഷാജി, ജിനു ജോൺ, ജെ. ജോൺസൺ, സാം സി ഡാനിയേൽ, തുടങ്ങിയവർ നേതൃത്വം നൽകും.
ന്യുലൈഫ് ടി വി ലൈവ് ടെലികാസ്റ്റ് ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്:
പാ. സാം സി ഡാനിയേൽ (094477 66316)
പാ. ജോൺസൺ ജെ. (094954 74034)

You might also like
Comments
Loading...