കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്

0 888

ചുങ്കം, ആലപ്പുഴ: ആലപ്പുഴയിലെ പ്രശസ്തമായ കത്തോലിക്കാ ധ്യാനകേന്ദ്രം കൃപാസനത്തിനെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടി എന്ന പരാതിയിൽ ആലപ്പുഴ, മാരാരിക്കുളം പോലീസ് കേസെടുത്തു. പരാതിയിന്മേൽ അന്വേഷണത്തിനെത്തിയ പോലീസ്, അമ്പതിലധികം ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടി നിന്നു എന്ന് കണ്ടെത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Download ShalomBeats Radio 

Android App  | IOS App 

അത്ഭുതങ്ങളുടെ രസകരമായ സാക്ഷ്യങ്ങൾ കൊണ്ട് വിവാദം സൃഷ്ടിച്ച സ്ഥലമാണ് കൃപാസനം ധ്യാന കേന്ദ്രം. അതിലാന്നായിരുന്നു “കൃപാസനം പത്രം” തിന്ന് അത്ഭുത രോഗസൗഖ്യം ഉണ്ടായി എന്നത്. കോവിഡ് വ്യാപന സമയത്ത് അടച്ചിട്ടിരുന്ന ധ്യാനകേന്ദ്രം ഈ സമീപകാലത്താണ് വീണ്ടും തുറന്ന് ധ്യാന സമ്മേളനങ്ങൾ തുടങ്ങിയത്.

ഇത് എല്ലാ ക്രൈസ്തവ കൂട്ടായ്മകൾക്കും ഒരു മുന്നറിയിപ്പാകട്ടെ. നിരോധനങ്ങൾ മാറി ആരാധനകൾക്കായി ആലയങ്ങൾ തുറക്കപ്പെടുമ്പോൾ നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ആരോഗ്യപരിപാലനത്തിന് ഗവൺമെന്റു നൽകിയ കർശന നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. മറ്റുള്ളവർക്ക് പരാതി നൽകുവാൻ ഇടവരുന്ന വിധം നിയമലംഘനങ്ങൾ നമ്മുടെ കൂടിവരവുകളിൽ ഉണ്ടാകാതെ സൂക്ഷിക്കുക. ആരാധന നടക്കുന്ന പള്ളികളിലും സഭാ ഹാളുകളിലും ഞായറാഴ്ചകളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.

You might also like
Comments
Loading...