ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്റ്റ് ഒരുക്കുന്ന സ്പെഷ്യൽ പ്രോഗ്രാം “ദ 2020 മിഷണറി” നവംബർ 21 ന്

0 1,141
വാർത്ത: വിനിഷ വിനോയ് (ഐ.സി.പി.ഫ്., കൊല്ലം)

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത മാധ്യമ രംഗത്ത് അഭിരുചിയുള്ളവർക്കായി തയാറാക്കിയിരിക്കുന്ന സ്പെഷ്യൽ പ്രോഗ്രാം “ദ 2020 മിഷണറി” നവംബർ 21 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 7.30 വരെ ഓൺലൈനിൽ നടത്തപ്പെടും

Download ShalomBeats Radio 

Android App  | IOS App 

സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടുന്ന ഈ സമ്മേളനത്തിൽ ഈദൃശ രംഗങ്ങളിൽ ശ്രദ്ധേയനായ ബ്ര. ജെയ്സൻ ഏബ്രഹാം (ഐ.സി.പി.എഫ്. പൂനെ) മുഖ്യ പ്രഭാഷകനായിരിക്കും. വിവിധ മാധ്യമ സംവിധാനങ്ങളിലൂടെ സുവിശേഷ സാധ്യതകൾ ഉറ്റുനോക്കുന്നവർക്കും അനേക സുവിശേഷ മാധ്യമതലങ്ങളിൽ പ്രവർത്തിക്കാൻ താൽപര്യവും സമർപ്പണവും ഉള്ളവർക്കും ഇതൊരു അസുലഭ അവസരം തന്നെയായിരിക്കും. മാധ്യമ, സാങ്കേതിക, സുവിശേഷീകരണ പ്രക്രിയകളെ അടുത്തറിയാനാഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുവാൻ ICPF ജില്ലാ ഭാരവാഹികൾ ആഹ്വാനം ചെയ്യുന്നു. രജിസ്ട്രേഷൻ ആരംഭിച്ചു.
രജിസ്റ്റർ ചെയ്യുന്നതിന് QR കോഡ് സ്കാൻ ചെയ്യുക

You might also like
Comments
Loading...